മലപ്പുറം തുവ്വൂരിൽ ലഹരി മാഫിയ ക്ലബ്ബ് പ്രവർത്തകരെ ഭീഷണിപ്പെടുത്തിയ സംഭവം; നടപടിയുമായി പൊലീസ്
പൊലീസ് ക്ലബ്ബ് പ്രവർത്തകരെ കണ്ടത് മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്ന്

മലപ്പുറം: തുവ്വൂരിൽ ലഹരി മാഫിയ ക്ലബ്ബ് പ്രവർത്തകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നടപടിയുമായി പൊലീസ്. കരുവാരക്കുണ്ട് പൊലീസ് തുവൂരിലെത്തി ക്ലബ്ബ് പ്രവർത്തകരെ കണ്ടു.നടപടിയെടുക്കുമെന്ന് ക്ലബ് പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കി. ലഹരി മാഫിയ ക്ലബ് അംഗങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുന്നതും പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കാത്തതും മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് നടപടിയുമായി പൊലീസ് രംഗത്തെത്തിയത്.
തൂവ്വൂർ ഗ്യാലക്സി ക്ലബ്ബ് പ്രവർത്തകർക്ക് നേരെയാണ് ലഹരി മാഫിയ സംഘത്തിന്റെ ഭീഷണി. ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്തെ ലഹരി മാഫിയ സംഘത്തെ ക്ലബ്ബ് പ്രവർത്തകരുടെ നേതൃത്വത്തിൽ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഭീഷണി.ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദ സന്ദേശം മീഡിയവണിന് ലഭിച്ചു.വീട്ടിൽ കയറി കൊല്ലുമെന്നും കുടുംബത്തെ അപായപ്പെടുത്തുമെന്നുമടക്കും കേട്ടാലറക്കുന്ന തെറിവിളികളും ക്ലബ് പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നുണ്ട്. പല ഫോണ്‍ നമ്പറുകളില്‍ നിന്നും മാറി മാറി വിളിച്ചാണ് ഭീഷണിപ്പെടുത്തുന്നത്.ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിപിക്ക് പരാതി നൽകി നല്‍കിയിരുന്നു.
Adjust Story Font
16