Quantcast

പൊലീസും എഐ ക്യാമറ സ്ഥാപിക്കുന്നു; കരാർ കെൽട്രോണിന് തന്നെ

നിരത്തുകളിൽ 500 ക്യാമറകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-04-24 04:24:36.0

Published:

24 April 2023 2:59 AM GMT

AI camera
X

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന് പിന്നാലെ സംസ്ഥാനത്ത് പൊലീസ് വകുപ്പും എഐ ക്യാമറകൾ സ്ഥാപിക്കുന്നു. 500 ക്യാമറകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.ഈ പദ്ധതിയുടെ കരാറും കെൽട്രോണിനാണ് നൽകുന്നത്.

ട്രാഫിക് നിയമ ലംഘനങ്ങൾക്കും കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ ശേഖരിക്കാനാണ് എഐ ക്യാമറകൾ സ്ഥാപിക്കാൻ പൊലീസും തീരുമാനിച്ചത്. ഇതിന്റെ ഓർഡർ കെൽട്രോണിന് നൽകി കഴിഞ്ഞു. വിവിധയിടങ്ങളിൽ ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താൻ 500 എഐ ക്യാമറ, അമിത വേഗം കണ്ടെത്താൻ 200 സ്പീഡ് ഡിറ്റക്ഷൻ ക്യാമറ, റെഡ് സിഗ്‌നൽ ലംഘനം കണ്ടെത്താനുള്ള 110 ക്യാമറ, വാഹനങ്ങളിൽ ഘടിപ്പിക്കാൻ 60 ക്യാമറ എന്നിങ്ങനെയാണ് കണക്ക്. പദ്ധതിക്കായി എത്ര തുക ചെലവാകും എന്നതിൽ തീരുമാനമായിട്ടില്ല.

മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച 726 ക്യാമറകളിലെ ദൃശ്യങ്ങൾ ആവശ്യപ്പെടുന്‌പോൾ പൊലീസിനും നൽകണമെന്നാണ് വ്യവസ്ഥ. എന്നിട്ടും സ്വന്തമായി എഐ ക്യാമറകൾ വേണമെന്നാണ് പൊലീസിൻറെ ആവശ്യം. എംവിഡിയുടെ ക്യാമറകൾ സ്ഥാപിച്ച ഇടത്ത് ഒരു കാരണവശാലും പൊലീസിൻറെ എഐ ക്യാമറകൾ സ്ഥാപിക്കരുമെന്നാണ് നിർദേശം. എവിടെയൊക്കെ പൊലീസിന്റെ ക്യാമറ സ്ഥാപിക്കാം എന്നതില് കെൽട്രോൺ തന്നെ സർവേ നടത്തും.




TAGS :

Next Story