Quantcast

സന്നിധാനത്ത് പൊലീസ് ട്രാക്ടറുകളും ഡ്യൂട്ടിയിൽ; പൊലീസുകാർ തന്നെ ഡ്രൈവർമാർ

പൊലീസിന് സ്വന്തമായി ട്രാക്ടർ സൗകര്യം ഈ വർഷം മുതലാണ് പ്രാബല്യത്തിൽ വന്നത്

MediaOne Logo

Web Desk

  • Published:

    8 Dec 2021 1:27 AM GMT

സന്നിധാനത്ത് പൊലീസ് ട്രാക്ടറുകളും ഡ്യൂട്ടിയിൽ; പൊലീസുകാർ തന്നെ ഡ്രൈവർമാർ
X

ശബരിമലയിൽ പൊലീസ് സേനയുടെ ഭാഗമായി ട്രാക്ടറുകളും. മൂന്ന് ട്രാക്ടറുകളാണ് പൊലീസിന്റെ ആവശ്യങ്ങൾക്കായി സന്നിധാനത്തും പമ്പയിലുമായി വിന്യസിച്ചിട്ടുള്ളത്. പരിശീലനം ലഭിച്ച പൊലീസ് സേനാംഗങ്ങൾ തന്നെയാണ് ട്രാക്ടറുകൾ ഓടിക്കുന്നതും.

പൊലീസിന്റെ സുരക്ഷാ ഉപകരണങ്ങളുടെ നീക്കം, മെസ്സിലേക്കുള്ള സാധനസാമഗ്രികൾ എത്തിക്കൽ തുടങ്ങിയ സോവനങ്ങള്‍ക്കാണ് ട്രാക്ടറുകള്‍ ഉപയോഗിക്കുന്നത്. മുൻകാലങ്ങളിൽ കരാർ വ്യവസ്ഥയിലാണ് ട്രാക്ടറുകളെ നിയോഗിച്ചിരുന്നത്. പൊലീസിന് സ്വന്തമായി ട്രാക്ടർ സൗകര്യം ഈ വർഷം മുതലാണ്.

സന്നിധാനത്തേക്കുള്ള പാതയിലെ കുത്തനെയുള്ള കയറ്റവും വളവുകളും ട്രാക്ടർ ഓടിക്കുന്നവർക്ക് വെല്ലുവിളിയാണ്. പൊലീസ് സേനയിലെ ഡ്രൈവർമാരിൽ തെരഞ്ഞെടുക്കപ്പെട്ട 48 പേർക്കാണ് ട്രാക്ടർ ഡ്രൈവിങ്ങില്‍ പരിശീലനം നൽകിയത്. ഇതിൽ ഏഴുപേരാണ് ആദ്യ ഘട്ടത്തിൽ ഡ്യൂട്ടിക്കുള്ളത്.

TAGS :

Next Story