Quantcast

രഞ്ജിത്തിനെതിരായ പരാതിയിൽ കേസെടുക്കാന്‍ തീരുമാനം

എറണാകുളം നോർത്ത് പോലീസാണ് കേസ് എടുക്കുക

MediaOne Logo

Web Desk

  • Updated:

    26 Aug 2024 2:18 PM

Published:

26 Aug 2024 1:45 PM

രഞ്ജിത്തിനെതിരായ പരാതിയിൽ കേസെടുക്കാന്‍ തീരുമാനം
X

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ നടി ശ്രീലേഖ മിത്രയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ തീരുമാനം. എറണാകുളം നോർത്ത് പോലീസാണ് കേസ് എടുക്കുക. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക്‌ ലഭിച്ച പരാതി കൈമാറുകയായിരുന്നു. പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ലൈം​ഗിക താല്പര്യത്തോടെ സംവിധായകൻ രഞ്ജിത്ത് തന്റെ ശരീരത്തിൽ സ്പർശിച്ചുവെന്നാണ് നടി പരാതി നല്‍കിയത്.

പാലേരി മാണിക്യം എന്ന സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറി എന്നായിരുന്നു നടിയുടെ ആരോപണം. വിഷയം വിവാദമായതോടെ ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെച്ചിരുന്നു. ലൈംഗിക താല്പര്യത്തോടെ പെരുമാറിയെന്ന് നടി പരാതിയില്‍ പറയുന്നുണ്ട്. അതിക്രമം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റിൽ വെച്ചാണെന്നും രഞ്ജിത്ത് സ്ത്രീത്വത്തെ അപമാനിച്ചുവെന്നും അദ്ദേഹത്തിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഇമെയിൽ മുഖേന അയച്ച പരാതിയിൽ പറയുന്നുണ്ട്.

അതേസമയം സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം സംഘം നടപടികള്‍ ആരംഭിച്ചു. ആരോപണം ഉന്നയിച്ചവരുമായി അന്വേഷണ സംഘം ഫോണില്‍ ബന്ധപ്പെട്ടു.


TAGS :

Next Story