Quantcast

'ഉടൻ എത്തണം'; വിഴിഞ്ഞത്തേക്ക് കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചു

അഡീഷണൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരെയാണ് പിൻവലിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-11-28 17:55:15.0

Published:

28 Nov 2022 3:45 PM GMT

ഉടൻ എത്തണം; വിഴിഞ്ഞത്തേക്ക് കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചു
X

തിരുവനന്തപുരം: വിഴിഞ്ഞത്തേക്ക് കൂടുതൽ പൊലീസുകാരെത്തും. ശബരിമലയിൽ നിന്ന് നൂറു പൊലീസുകാരെ വിഴിഞ്ഞത്തേക്ക് നിയോഗിച്ചു. അഡീഷണൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരെയാണ് പിൻവലിച്ചത്. ഉടൻ വിഴിഞ്ഞത്തേക്കെത്താൻ പൊലീസുകാർക്ക് നിർദേശം നൽകി.

വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട സർവകക്ഷിയോഗം പൊതു ധാരണയില്ലാതെയാണ് പിരിഞ്ഞത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകരുതെന്ന പൊതുനിലപാട് ഉയർന്നെങ്കിലും പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന തീരുമാനം ഉണ്ടായില്ല. തുറമുഖ നിർമ്മാണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാരും സമരം തുടരുമെന്ന് സമരസമിതിയും നിലപാട് ആവർത്തിച്ചു.

ഇന്നലെ വിഴിഞ്ഞത്തുണ്ടായ അക്രമ സംഭവങ്ങളെ അപലപിക്കുമ്പോഴും പ്രശ്‌ന പരിഹാരം എങ്ങനെയെന്ന ചോദ്യം സർവകക്ഷി യോഗത്തിന് ശേഷവും അവശേഷിക്കുകയാണ്. ആക്രമണം സ്വഭാവികമെന്നും തങ്ങൾക്ക് പങ്കില്ലെന്നുമുള്ള സമരസമതിയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനം യോഗത്തിൽ ഉയർന്നു. ഒരു ഘട്ടത്തിൽ ഫാ. യൂജിൻ പെരേരയുടെ സംഭാഷണത്തെ തടസപ്പെടുത്തി ജനകീയസമിതി രംഗത്തെത്തി.

തുറമുഖ നിർമ്മാണത്തിൽ നിന്ന് സർക്കാർ ഒരിഞ്ച് പോലും പിന്നോട്ടുപോകില്ലെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. യോഗത്തിൽ സമരസമിതി ഒറ്റപ്പെട്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്രമസമാധാനപാലനത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന മുന്നറിയിപ്പ് പൊലീസും നൽകി. സംഘർഷം ഉണ്ടാകില്ലെന്ന ഉറപ്പ് സമരക്കാർ നൽകിയെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പ്രതികരണം. എന്നാൽ ചർച്ചയ്ക്ക് തയ്യാറാകാതെ ഒളിച്ചു കളിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ദൂരഹമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി രാജേഷും പറഞ്ഞു. അതിനിടെ വൈദികർക്കെതിരെ കേസെടുത്ത നടപടിക്കെതിരെ കെസിബിസി രംഗത്തെത്തി. അക്രമസംഭവങ്ങളെ കുറിച്ച് നീതി പൂർവമായ അന്വേഷണം വേണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

TAGS :

Next Story