Quantcast

ഹെൽമെറ്റ് ഇല്ലാത്ത ഡിവൈഎഫ്ഐ നേതാവിന് പിഴ ചുമത്തിയ പൊലീസുകാരെ സ്ഥലംമാറ്റി

സ്റ്റേഷനിൽ അതിക്രമിച്ച് കയറിയ സിപിഎം നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസെടുത്തിട്ടില്ല

MediaOne Logo

Web Desk

  • Published:

    24 Aug 2023 5:50 AM GMT

പോലീസ്
X

തിരുവനന്തപുരം: ഹെൽമെറ്റ് ഇല്ലാതെ ബൈക്കോടിച്ച ഡിവൈഎഫ്ഐ നേതാവിന് പിഴയിട്ടതിന് തിരുവനന്തപുരം പേട്ട സ്റ്റേഷനിലെ രണ്ട് എസ്.ഐമാർക്കും ഡ്രൈവർക്കുമെതിരെ നടപടി. എസ്.ഐമാരായ എസ്.അസീം, എം.അഭിലാഷ്, എം.മിഥുൻ എന്നിവരെ സ്ഥലം മാറ്റിയതിന് പിന്നാലെ വകുപ്പുതല അന്വേഷണവും നടക്കും. പിഴയിട്ടതിന് പിന്നാലെ പൊലീസുകാർ മണൽ മാഫിയൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ഡിവൈഎഫ്ഐ നേതാവ് എം.നിതീഷ് പരാതി നൽകിയിരുന്നു.

എന്നാൽ, സ്റ്റേഷനിൽ അതിക്രമിച്ച് കയറിയ സിപിഎം നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസെടുത്തിട്ടില്ല. സർക്കാർ നടപടിയിൽ പോലീസിനുള്ളിലും എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. നർകോട്ടിക് അസി.കമ്മിഷണർ ബാലകൃഷ്ണനാണ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണത്തിന്റെ ചുമതല. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ എസ്ഐമാർ ക്രൈംബ്രാഞ്ചിൽ തുടരണമെന്ന് നിർദേശമുണ്ട്. പോലീസ് സ്റ്റേഷനിലെ സിസിടിവി ക്യാമറകൾ ഇന്നോ നാളെയോ പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.

TAGS :

Next Story