'ആലപ്പുഴയിലെ പാർട്ടിയിൽ പൊളിറ്റിക്കൽ ക്രിമിനലുകൾ, ഗൂഢാലോചനക്ക് പിന്നിൽ സജി ചെറിയാൻ പക്ഷം': സിപിഎം പുറത്താക്കിയ സോണ
ആലപ്പുഴ സിപിഎമ്മിലെ നഗ്നദൃശ്യവിവാദത്തിൽ പ്രതികരിച്ച് എ.പി സോണ
എ.പി സോണ
ആലപ്പുഴ: തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് നഗ്നദൃശ്യവിവാദത്തില്‍ ആലപ്പുഴയിൽ നടപടി നേരിട്ട സി.പി.എം നേതാവ് എ.പി സോണ. പാർട്ടി കമ്മീഷനെ തെറ്റിദ്ധരിപ്പിച്ച് നടപടി എടുപ്പിച്ചതിന് പിന്നിൽ സജി ചെറിയാൻ പക്ഷത്തെ നേതാക്കളാണെന്നും സോണ പറഞ്ഞു. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗമായിരുന്ന സോണയെ സിപിഎം പുറത്താക്കിയിരുന്നു.
'കമ്മീഷന്റെ ആദ്യതെളിവെടുപ്പിലെ സാമ്പത്തിക ആരോപണം പിന്നീട് സമ്മർദത്തിലൂടെ നഗ്നദൃശ്യ വിവാദമാക്കി, നഗ്നദൃശ്യം പ്രചരിപ്പിച്ചെന്ന് പാർട്ടിക്കോ പൊലീസിലോ പരാതിയില്ല. മാഫിയകളെ തുറന്നുകാട്ടാൻ ശ്രമിച്ചപ്പോൾ വേട്ടയാടാൻ തുടങ്ങിയെന്നും സോണ മീഡിയവണിനോട് പറഞ്ഞു. സഹപ്രവര്‍ത്തകരുടേത് ഉള്‍പ്പെടെ സ്ത്രീകളുടെ നഗ്നചിത്രം മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചെന്ന ആരോപണത്തെതുടര്‍ന്നായിരുന്നു സോണയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
പാർട്ടി നിയോഗിച്ച അന്വേഷണ കമീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ചേർന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു സോണയെ പുറത്താക്കാനുള്ള തീരുമാനം എടുത്തിരുന്നത്. അതേസമയം ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ജില്ലാനേതൃ യോഗങ്ങൾ തുടങ്ങി. ലഹരിക്കടത്തിൽ ആരോപണം നേരിടുന്ന എ. ഷാനവാസിനെതിരായ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പരിഗണനയ്ക്കു വരാനിടയുണ്ട്.
ഏരിയ സമ്മേളനങ്ങളിലുണ്ടായ വിഭാഗീയത അന്വേഷിക്കുന്ന സംസ്ഥാന കമ്മീഷൻ റിപ്പോർട്ടും അവസാന ഘട്ടത്തിലാണ്. കമ്മിഷൻ അംഗങ്ങളായ ടി.പി രാമകൃഷ്ണൻ, പി.കെ ബിജു എന്നിവർ ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളുടെ അഭിപ്രായം കേൾക്കും. കുട്ടനാട്ടിലെ സംഘടനാ പ്രശ്നങ്ങൾ അടക്കമുള്ള കാര്യങ്ങളും ചർച്ചയ്ക്ക് വരും.
Adjust Story Font
16