Quantcast

'ഇ.ഡിയുടെ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം'; സഹകരണ മേഖലയിലെ ജീവനക്കാർ

സഹകരണ മേഖല നടത്തുന്ന സാമൂഹ്യ പ്രവർത്തനം വലുതാണെന്നും അഴിമതിയും ക്രമക്കേടും ആരും ന്യായീകരിക്കുന്നില്ലെന്നും ജീവനക്കാർ കൂട്ടിച്ചേർത്തു

MediaOne Logo

Web Desk

  • Updated:

    2023-10-04 09:55:55.0

Published:

4 Oct 2023 9:49 AM GMT

Political Motive Behind EDs Move, Co-operative sector employees, karuvannur bank, ed, latest malayalam news, ഇഡിയുടെ നീക്കത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം, സഹകരണ മേഖലയിലെ ജീവനക്കാർ, കരുവണ്ണൂർ ബാങ്ക്, ഇഡി, ഏറ്റവും പുതിയ മലയാളം വാർത്തകൾ,
X

തിരുവനന്തപുരം: സഹകരണ മേഖലയിലെ ജീവനക്കാരുടെ യോഗം ചേർന്നു. ഇ.ഡിയുടെ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന് ജീവനക്കാർ ആരോപിച്ചു. സഹകരണ മേഖലയിൽ അഴിമതികൾ നടക്കുന്നു എന്നത് വസ്തുതയാണെന്നും എന്നാൽ ഒന്നോ രണ്ടോ സ്ഥാപനങ്ങളിലാണ് അഴിമതി നടക്കുന്നതെന്നും ജീവനക്കാർ പറഞ്ഞു. എല്ലാ സ്ഥാപനങ്ങളിലും അഴിമതി നടക്കുന്നുണ്ടെന്ന പ്രചരണം വസ്തുതാ വിരുദ്ധമാണ്.

തെറ്റായ പ്രവണതകൾ ഒന്നോ രണ്ടോ സ്ഥാപനങ്ങളിൽ ഉണ്ടെങ്കിൽ അത് അവിടെ മാത്രം ബാധിക്കുന്ന കാര്യമാണ്. നിക്ഷേപകർ ഒന്നിച്ച് പണം പിൻവലിക്കാൻ എത്തിയാൽ അത് നൽകാൻ ഒരു സ്ഥാപനത്തിനും കഴിയില്ല. സഹകരണ മേഖല നടത്തുന്ന സാമൂഹ്യ പ്രവർത്തനം വലുതാണെന്നും അഴിമതിയും ക്രമക്കേടും ആരും ന്യായീകരിക്കുന്നില്ലെന്നും ജീവനക്കാർ കൂട്ടിച്ചേർത്തു.

നിക്ഷേപം തിരിച്ചു കിട്ടാൻ പോകുന്നില്ല എന്നൊരു പ്രചാരണം നിക്ഷേപകർക്ക് ഇടയിൽ നടക്കുന്നുണ്ട്. ഇത് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാൽ ഇത് താൽക്കാലികമാണ്. സ്ഥാപനാടിസ്ഥാനത്തിൽ ജീവനക്കാരും സഹകാരികളും ചേർന്ന് സ്ക്വാഡുകൾ രൂപീകരിക്കുമെന്നും എല്ലാ വീടുകളിലും കയറി ലഘുലേഖകൾ വിതരണം ചെയ്യുകയും പൊതു സംഗമങ്ങൾ വിളിച്ചു ചേർക്കുമെന്നും ജീവനക്കാർ പറഞ്ഞു.

TAGS :

Next Story