സഭാ തർക്കം പരിഹരിക്കാനുള്ള നിയമനിർമാണത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം: ഓർത്തഡോക്സ് സഭ
'സുപ്രിംകോടതി വിധിയ്ക്കു മുകളിൽ സർക്കാർ ഇടപെടൽ അംഗീകരിക്കില്ല'
കൊച്ചി: സഭാ തർക്കം പരിഹരിക്കാനുള്ള നിയമനിർമാണത്തിന് പിന്നിൽ സർക്കാറിന് രാഷ്ട്രീയ ലക്ഷ്യമെന്ന് ഓർത്തഡോക്‌സ് സഭ.സർക്കാർ നീക്കത്തെ നിയമപരമായി നേരിടും . സുപ്രിംകോടതി വിധിക്കു മുകളിൽ സർക്കാർ ഇടപെടൽ അംഗീകരിക്കില്ല. ബില്ലിൽ സർക്കാർ പുനപ്പരിശോധനക്ക് തയ്യാറാകുമെന്ന് കരുതുന്നതായും ഓർത്തഡോക്‌സ് സഭ വ്യക്തമാക്കി.
'ഞായറാഴ്ച എല്ലാ ഇടവകകളിലും പ്രതിഷേധ ദിനം ആചരിക്കാനാണ് തീരുമാനം.നിയമ നിർമ്മാണത്തെ കുറിച്ച് ഇടത് മുന്നണി ചർച്ച ചെയ്തത് അത്ഭുതപ്പെടുത്തുന്നു. ജുഡീഷ്യറിയോടും മറ്റ് ഭരണ സംവിധാനങ്ങളോടും ഉള്ള വെല്ലുവിളിയാണിത്.സർക്കാറിന്റെഈ നീക്കത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം മനസ്സിലാകും. വിധി പരിപൂർണമായി നടപ്പാക്കി തന്നിട്ടില്ല.അതിനെ മറികടക്കാനാണ് ഈ നീക്കംഎപ്പിസ്‌കോപ്പൽ സൂനഹദോസും മാനേജിംഗ് കമ്മിറ്റിയും വിഷയം ചർച്ച ചെയ്യുമെന്നും സഭ വ്യക്തമാക്കി.
Next Story
Adjust Story Font
16