Quantcast

വിധിയെഴുതി കേരളം; ആദ്യമണിക്കൂറില്‍ 6.01 ശതമാനം പോളിങ്

ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കോട്ടയത്താണ്

MediaOne Logo

Web Desk

  • Updated:

    2024-04-26 04:19:10.0

Published:

26 April 2024 2:58 AM GMT

vote
X

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വോട്ടെടുപ്പിന്‍റെ ആദ്യമണിക്കൂറില്‍ 6.1 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കോട്ടയത്താണ്. 6.01 ശതമാനം പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്.

20 ലോക്സഭ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പെ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിത്തുടങ്ങിയിരുന്നു. വോട്ടര്‍മാരുടെ നീണ്ട നിര തന്നെയാണ് പല ബൂത്തുകള്‍ക്ക് മുന്നിലും ദൃശ്യമാകുന്നത്. ഒരു ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. 66303 സുരക്ഷ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേന ആയിരിക്കും സുരക്ഷ നിർവഹിക്കുക.

മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം

തിരുവനന്തപുരം-5.59%

ആറ്റിങ്ങൽ -6.24%

കൊല്ലം -5.59%

പത്തനംതിട്ട-5.98%

മാവേലിക്കര -5.92%

ആലപ്പുഴ -5.96%

കോട്ടയം -6.01%

ഇടുക്കി -5.75%

എറണാകുളം-5.71%

ചാലക്കുടി -5.97%

തൃശൂർ-5.64%

പാലക്കാട് -5.96%

ആലത്തൂർ -5.59%

പൊന്നാനി -4.77%

മലപ്പുറം -5.15%

കോഴിക്കോട് -5.28%

വയനാട്- 5.73%

വടകര -4.88%

കണ്ണൂർ -5.74%

കാസർഗോഡ്-5.24%

TAGS :

Next Story