Quantcast

വയനാടും ചേലക്കരയും ജനവിധിയെഴുതി; പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

വയനാട് മണ്ഡലത്തില്‍ 64 ശതമാനം വോട്ടുകളും ചേലക്കരയില്‍ 72.51 ശതമാനം വോട്ടുകളും രേഖപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2024-11-13 14:51:48.0

Published:

13 Nov 2024 1:55 PM GMT

വയനാടും ചേലക്കരയും ജനവിധിയെഴുതി; പോളിങ് ശതമാനം കുത്തനെ കുറഞ്ഞു
X

തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്തിന്റെ നിശ്ചിത സമയം അവസാനിച്ചു. പോളിങ് അവസാനിച്ചപ്പോള്‍ വയനാട് മണ്ഡലത്തില്‍ 64.69 ശതമാനം വോട്ടുകളും ചേലക്കരയില്‍ 72.54 ശതമാനം വോട്ടുകളും രേഖപ്പെടുത്തി.

കഴിഞ്ഞ തവണ 72.9 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തിയ വയനാട്ടില്‍ ഇത്തവണ പോളിംങ് കുത്തനെ കുറഞ്ഞു. വയനാട്ടില്‍ കൂടുതല്‍ പോളിങ് ഏറനാടും (69.39 %) കുറഞ്ഞ പോളിങ് നിലമ്പൂരിലും (61.62 %) രേഖപ്പെടുത്തി. പോളിങ് ശതമാനം കുറഞ്ഞത് വയനാട്ടിലെ യുഡിഎഫ് ക്യാമ്പുകളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

രാവിലെ ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് തുടങ്ങിയെങ്കിലും ചേലക്കരയിൽ പല ബൂത്തുകളിലും ആറുമണിക്ക് ശേഷവും പോളിങ് തുടരുകയാണ്. വയനാട്ടിൽ ആറുമണിയോടെ തന്നെ പോളിങ് അവസാനിച്ചു. അന്തിമ കണക്ക് വൈകാതെ പുറത്തുവരും. ഈ മാസം 23നാണ് വോട്ടെണ്ണൽ

TAGS :

Next Story