വേമ്പനാട്ട് കായലിൽ പോളശല്യം രൂക്ഷം; ഹൗസ് ബോട്ട് യാത്ര ദുസ്സഹമാകുന്നു
പോള കുടുങ്ങി ഹൗസ് ബോട്ടുകൾ കേടാകുന്നതോടെ ഉടമകൾക്കും വലിയ നഷ്ടമാണ് ഉണ്ടാകുന്നത്
പോള നിറഞ്ഞ വേമ്പനാട് കായല്‍
കോട്ടയം: വേമ്പനാട്ട് കായലിൽ പോളശല്യം രൂക്ഷമായതോടെ വിനോദ സഞ്ചാരികളുടെ ഹൗസ് ബോട്ട് യാത്ര ദുസ്സഹമാകുന്നു. പോള കുടുങ്ങി ഹൗസ് ബോട്ടുകൾ കേടാകുന്നതോടെ ഉടമകൾക്കും വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. പോള നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൗസ് ബോട്ട് ജീവനക്കാർ സമരം ആരംഭിച്ചു.
പ്രളയത്തിനും കോവിഡിനും ശേഷം കുമരകത്തെ വിനോദ സഞ്ചാരമേഖല പുതിയ ഉണർവിലേക്ക് എത്തുകയായിരുന്നു. ഇത്തവണ ആഭ്യന്തര ടൂറിസ്റ്റുകളുടേയും വിദേശ ടൂറിസ്റ്റുകളുടേയും എണ്ണത്തിൽ വലിയ വർധനവും ഉണ്ടായി. എന്നാൽ കുമരകത്തെ ഹൗസ് ബോട്ട് സഞ്ചാരം ഈ വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. കായലിലും തോടുകളിലുമെല്ലാം പോള കയറി നിറഞ്ഞു. ഇതോടെ ഹൗസ് ബോട്ടുകളിലുള്ള കായൽ യാത്ര അസാധ്യമായിരിക്കുകയാണ്.
ഹൗസ് ബോട്ടുകളിൽ പോള കുടുങ്ങി എഞ്ചിനുകൾ തകരാറാകുന്നതും ഇവിടെ പതിവാണ്. ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ്. പോള നീക്കം ചെയ്തത് കായൽ പഴയ രീതിയിലാക്കണെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ആവശ്യം ഉന്നയിച്ചുകൊണ്ട് സമരവും ഇവർ ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16