ആന എഴുന്നള്ളിപ്പ്; ഹൈക്കോടതി മാർഗരേഖയ്ക്കെതിരെ പ്രതിഷേധവുമായി പൂരപ്രേമി സംഘം
ആനയില്ലാതെ ആലവട്ടവും നെറ്റിപ്പട്ടവും പിടിച്ച് പ്രതീകാത്മക പൂരം സംഘടിപ്പിച്ചു
തൃശൂർ: ഹൈക്കോടതിയുടെ ആന എഴുന്നള്ളിക്കൽ മാർഗരേഖയ്ക്കെതിരെ പ്രതിഷേധവുമായി പൂരപ്രേമി സംഘം. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുര നടയ്ക്ക് മുൻപിൽ പ്രതീകാത്മക പൂരം സംഘടിപ്പിച്ച് പ്രതിഷേധിച്ചു. സിപിഐ നേതാവ് വി.എസ് സുനിൽകുമാർ അടക്കമുള്ളവർ പ്രതിഷേധത്തിന്റെ ഭാഗമായി.
ആനയില്ലാതെ ആലവട്ടവും നെറ്റിപ്പട്ടവും പിടിച്ചുനിന്നായിരുന്നു പൂരപ്രേമി സംഘത്തിന്റെ പ്രതിഷേധം. പുതിയ മാർഗരേഖ പൂരത്തെ ഇല്ലാതാക്കുമെന്നാണ് പൂരപ്രേമി സംഘം മുന്നോട്ടുവെക്കുന്ന ആശങ്ക. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് സിപിഐ നേതാവ് വി.എസ് കുമാർ പറഞ്ഞു. എഴുന്നള്ളത്തിലെ പുതിയ മാർഗരേഖ പൂരത്തിന്റെ ഭംഗി കളയുമോയെന്ന ആശങ്ക നാട്ടുകാർക്കുമുണ്ട്.
മാർഗരേഖ പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണുണ്ടാകുന്നത്. സംസ്ഥാനത്തെ പൂരങ്ങളെ ആകെ പുതിയ മാർഗരേഖ ബാധിക്കുമെന്നാണ് വിലയിരുത്തൽ. മാർഗരേഖക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ദേവസ്വങ്ങളും പൂര പ്രേമികളും.
Adjust Story Font
16