Quantcast

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്; ഒന്നാം പ്രതി തോമസ് ഡാനിയലിന് ഇടക്കാല ജാമ്യം

റിമാൻഡ് നീട്ടുന്നതിൽ പ്രത്യേക കോടതിക്ക് പറ്റിയ പിഴവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഡാനിയലിന് ഇടക്കാല ജാമ്യം അനുവദിച്ചത്

MediaOne Logo

banuisahak

  • Published:

    27 Aug 2022 2:55 AM GMT

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്; ഒന്നാം പ്രതി തോമസ് ഡാനിയലിന് ഇടക്കാല ജാമ്യം
X

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി തോമസ് ഡാനിയലിന്റെ ഇടക്കകാല ജാമ്യം അനുവദിച്ചു. റിമാൻഡ് നീട്ടുന്നതിൽ പ്രത്യേക കോടതിക്ക് പറ്റിയ പിഴവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഡാനിയലിന് ഇടക്കാല ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യവും എന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഈ മാസം ഒൻപതിനായിരുന്നു തോമസ് ഡാനിയലിന്റെ റിമാൻഡ് കാലാവധി അവസാനിച്ചത്. എന്നാൽ ഒൻപതിന് കോടതി അവധിയായതിനാൽ റിമാൻഡ് നീട്ടിക്കൊണ്ടുള്ള പ്രത്യേക ഉത്തരവ് കീഴ്‌ക്കോടതിയിൽ നിന്ന് ഇറക്കിയിരുന്നില്ല. അതേസമയം, അടുത്ത മാസം 19ന് ഹാജരാകാൻ കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. റിമാൻഡ് നീട്ടിക്കൊണ്ടുള്ള ഉത്തരവ് കീഴ്‌ക്കോടതിയിൽ നിന്ന് ഉണ്ടാകാത്തതിനാൽ ഈ മാസം ഒൻപത് മുതൽ നിയമവിരുദ്ധ കസ്റ്റഡിയിലാണ് ഡാനിയൽ.

ഈ സാഹചര്യത്തിലാണ് നിയമവിരുദ്ധ തടങ്കൽ ചൂണ്ടിക്കാട്ടി ഡാനിയൽ ഹൈക്കോടതിയെ സമീപിച്ചത്. ഇത് അംഗീകരിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

TAGS :

Next Story