Quantcast

ഹർത്താൽ ദിനത്തിലെ അക്രമം; പോപുലർ ഫ്രണ്ട് കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ

കേരളത്തിൽ ഹർത്താൽ ദിനത്തിൽ നടന്ന അക്രമസംഭവങ്ങളിൽ പിഎഫ്‌ഐ പ്രവർത്തകരുടെ അറസ്റ്റ് തുടരുകയാണ്

MediaOne Logo

Web Desk

  • Updated:

    2022-09-27 17:10:30.0

Published:

27 Sep 2022 5:00 PM GMT

ഹർത്താൽ ദിനത്തിലെ അക്രമം; പോപുലർ ഫ്രണ്ട് കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ
X

കണ്ണൂർ: പോപ്പുലർ ഫ്രണ്ട് കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ. നൗഫൽ സിപിയെയാണ് മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഹർത്താലിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. കേരളത്തിൽ ഹർത്താൽ ദിനത്തിൽ നടന്ന അക്രമസംഭവങ്ങളിൽ പിഎഫ്‌ഐ പ്രവർത്തകരുടെ അറസ്റ്റ് തുടരുകയാണ്. തൃശൂർ പാവറട്ടിയിൽ വടിവാളുമായി കടയടപ്പിക്കാൻ എത്തിയ മുല്ലശ്ശേരി സ്വദേശികളായ ഷാമിൽ, ഷമീർ എന്നിവരും കോട്ടയത്ത് ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞ് തകർത്ത മറ്റം കവല സ്വദേശി നസറുള്ള, ഷമീർ സലീം എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ ഉണ്ടായ കല്ലേറിൽ ത്രിശൂർ സ്വദേശികളായ നാല് പേരെയും, കോട്ടയം സ്വദേശികളായ നാല് പേരെയും രണ്ട് എറണാകുളം സ്വദേശികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹർത്താൽ ദിനത്തിലെ ആക്രമണത്തിൽ 5.6 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചു. മുൻവർഷങ്ങളിൽ സംഭവിച്ച നഷ്ടങ്ങൾക്ക് ആരും ഉത്തരവാദിത്വം ഏറ്റെടുക്കാത്തതിനാൽ വലിയ നഷ്ടം സംഭവിച്ചെന്നും ഹർത്താൽ ദിനത്തിലെ നഷ്ടം ഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്നും ഈടാക്കി നൽകണമെന്നും കെഎസ്ആർടിസി നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ നേതാക്കളുടെ അറസ്റ്റ് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണെന്ന് പോപ്പുലർ ഫ്രണ്ടിന്‍റെ പ്രതികരണം. രാജ്യവ്യാപക റെയ്ഡിൽ ഒരു തെളിവും കണ്ടെത്താനായില്ലെന്നും പോപ്പുലർ ഫ്രണ്ട് വ്യക്തമാക്കി.

കേരളം ഉൾപ്പടെയുള്ള 9 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് വീണ്ടും പൊലീസ് റെയ്ഡ് നടത്തുന്നത്. ആസാം, ഉത്തർപ്രദേശ്, ഗുജറാത്ത്, ഡൽഹി, മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് രാവിലെ മുതൽ സംസ്ഥാന പൊലീസ്, എൻഐഎ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്.

ഡൽഹിയിൽ പൊലീസും എൻഐഎയും സംയുക്തമായി ഷഹീൻബാഗ്, രോഹിണി, നിസാമുദ്ദീൻ മേഖലകളിൽ പരിശോധന നടത്തി. റെയ്ഡിനിടെ വ്യാപക അറസ്റ്റ് നടന്നതിന്റെ പശ്ചാത്തലത്തിൽ ഈ പ്രദേശങ്ങളിൽ നവംബർ 17 വരെ പ്രകടനങ്ങൾ തടഞ്ഞു കൊണ്ട് പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. പ്രദേശത്ത് M റൂട്ട് മാർച്ച് നടത്തി. ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറ സാഹചര്യം വിലയിരുത്താൻ ഉന്നത തല പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്തു. കർണാടകയിൽ പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ ജില്ലാ പ്രസിഡന്റുമാർ ഉൾപ്പടെ 60 പേരെയാണ് പൊലീസ് കരുതൽ തടങ്കലിലാക്കിയത്. ഒൻപത് സംസ്ഥാനങ്ങളിലായി ഇരുന്നൂറിലേറെ പേരെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

TAGS :

Next Story