Quantcast

പൊലീസ് ക്രിമിനലുകൾക്ക് സുരക്ഷയൊരുക്കുന്നു; അക്രമം നടന്നോട്ടെ എന്ന നിലപാട്: പോപ്പുലർ ഫ്രണ്ട്

സുബൈറിന് വധഭീഷണി ഉണ്ടെന്ന് എസ്പി അടക്കമുള്ളവരെ അറിയിച്ചിരുന്നു. സുബൈറിന് പൊലീസ് സുരക്ഷ നൽകിയില്ല. മതപരമായ ആഘോഷദിവസങ്ങളിൽ രക്തം കൊണ്ട് ഹോളി നടത്തുകയാണ് ആർഎസ്എസ്.

MediaOne Logo

Web Desk

  • Published:

    16 April 2022 5:17 AM GMT

പൊലീസ് ക്രിമിനലുകൾക്ക് സുരക്ഷയൊരുക്കുന്നു; അക്രമം നടന്നോട്ടെ എന്ന നിലപാട്: പോപ്പുലർ ഫ്രണ്ട്
X

പാലക്കാട്: ആർഎസ്എസ് ക്രിമിനൽ സംഘത്തിന് സുരക്ഷയൊരുക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീർ. പ്രതികളെ പിടിക്കാൻ ശ്രമിക്കുന്നില്ല. സുബൈറിന് വധഭീഷണിയുണ്ടെന്ന പരാതി നിരവധി നൽകിയിരുന്നു. ഒരു നടപടിയും സ്വീകരിച്ചില്ല, അക്രമം നടന്നോട്ടെ എന്ന നിലപാടിലായിരുന്നു പൊലീസെന്നും അദ്ദേഹം പറഞ്ഞു.

സുബൈറിന്റെ കൊലപാതകത്തിന് പിന്നിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ട്. ആർഎസ്എസ് ആയുധം താഴെവെക്കാത്തടത്തോളം കാലം നാട്ടിൽ സമാധാനമുണ്ടാവില്ല. പ്രതികളെ സംരക്ഷിക്കാനാണ് പൊലീസിന് താൽപര്യം. സുബൈറിന് വധഭീഷണി ഉണ്ടെന്ന് എസ്പി അടക്കമുള്ളവരെ അറിയിച്ചിരുന്നു. സുബൈറിന് പൊലീസ് സുരക്ഷ നൽകിയില്ല. മതപരമായ ആഘോഷദിവസങ്ങളിൽ രക്തം കൊണ്ട് ഹോളി നടത്തുകയാണ് ആർഎസ്എസ്. കുറ്റവാളികളെ എത്രയുംവേഗം പിടികൂടണം. അക്രമത്തിനോ സംഘർഷത്തിനോ പോപ്പുലർഫ്രണ്ട് എവിടെയും തുടക്കം കുറിച്ചിട്ടില്ല. രാമനവമിയെ ആക്രമണത്തിനായി ഉപയോഗിച്ച അതേ ശക്തികളാണ് കൊലക്ക് പിന്നിൽ പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കൊലയാളിസംഘം സഞ്ചരിച്ച ആൾട്ടോ കാർ കഞ്ചിക്കോട്‌നിന്ന് കണ്ടെത്തി. കൃപേഷ് എന്ന വ്യക്തിയുടെ പേരിലുള്ളതാണ് കാർ. എന്നാൽ അലിയാർ എന്ന വ്യക്തിയാണ് കാർ വാടകക്ക് നൽകാറുള്ളത്. രമേശ് എന്ന ബിജെപി പ്രവർത്തകനാണ് കഴിഞ്ഞ ദിവസം രാവിലെ കാർ വാടകക്കെടുത്തതെന്ന് അലിയാർ പറഞ്ഞു. വിഷുവിന് അമ്പലത്തിൽ പോകാനെന്ന് പറഞ്ഞാണ് കാർ കൊണ്ടുപോയത്. ഇന്നലെ 12.45 മുതൽ രമേശിന്റെ ഫോൺ സ്വിച്ച് ഓഫാണ്. പിന്നെ നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.



TAGS :

Next Story