'പോപുലർ ഫ്രണ്ട് പ്രവർത്തകരെ കായികമായി നേരിടണം'; യുവമോർച്ച നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസ്
കഴിഞ്ഞ ദിവസം ഈ സന്ദേശം പാനൂരിൽ വ്യാപകമായി പ്രചരിച്ചിരുന്നു
പാനൂർ: ഹർത്താൽ ദിവസം പാനൂരിൽ സംഘടിക്കാൻ സംഘപരിവാർ പ്രവർത്തകർക്ക് നിർദേശം നൽകിയ യുവമോർച്ച നേതാവ് സ്മിതേഷിനെതിരെ കലാപാഹ്വാനത്തിന് കേസ്. വാട്‌സ്ആപ്പ് വഴിയാണ് സ്മിതേഷ് പ്രവർത്തകർക്ക് നിർദേശം നൽകിയത്.
പോപുലർ ഫ്രണ്ടിന്റെ ഹർത്താലിനെതിരെ സംഘപരിവാർ പ്രവർത്തകർ സംഘടിക്കണമെന്നും പിഎഫ്‌ഐ പ്രവർത്തകരെ കായികമായി നേരിടണമെന്നും ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. പാനൂരിൽ ഹർത്താൽ അനുവദിക്കരുത്, ഇതിനായി എല്ലാവരും പാനൂരിലേക്ക് എത്തണം. കടകൾക്കും വാഹനങ്ങൾക്കും സംരക്ഷണം നൽകണമെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.
ഇത് സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്‌നമാണ്. പോപുലർ ഫ്രണ്ടിനെതിരെ തുറന്ന യുദ്ധത്തിന് തയ്യാറാകണമെന്നും സന്ദേശത്തിൽ സ്മിതേഷ് പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ഈ സന്ദേശം പാനൂരിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ സ്മിതേഷിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
Adjust Story Font
16