ദുരന്തം വിട്ടുമാറാത്ത മുണ്ടക്കൈ; മാസങ്ങളായി ജോലിയില്ലാതെ ചുമട്ടുതൊഴിലാളികൾ
മറ്റേതെങ്കിലും സ്ഥലത്തേക്ക് തൊഴിലിടം മാറ്റിക്കൊടുക്കണമെന്ന ഇവരുടെ ആവശ്യത്തോട് ലേബർ ഓഫീസറോ യൂണിയനുകളോ അനുകൂലമായി പ്രതികരിച്ചിട്ടില്ല

വയനാട്: നാടിനെ നടുക്കിയ മുണ്ടക്കൈ ചൂരൽമല ദുരന്തം കഴിഞ്ഞ് 6 മാസം പിന്നിട്ടിട്ടും ചുമട്ടുതൊഴിലാളികൾ ദുരിതത്തിൽ. ഉരുൾപൊട്ടൽ മേഖലയിൽ നിന്ന് തൊഴിലിടം മാറ്റി നൽകാത്തത് കാരണം തൊഴിലില്ലാത്ത അവസ്ഥയിലാണ് തൊഴിലാളികൾ.
വീടും നാടുമൊക്കെ നഷ്ടപ്പെട്ട ചൂരൽമല- മുണ്ടക്കൈ നിവാസികളുടെ ദുരിതങ്ങൾ ഇനിയും വിട്ടുമാറുന്നില്ല. 6 മാസമായി ജോലിയില്ലാതെ വലയുകയാണ് ചൂരൽ മലയിലെയും മുണ്ടക്കൈയിലെയും ചുമട്ടുതൊഴിലാളികൾ. ജോലിസ്ഥലം മാറ്റിക്കൊടുക്കണമെന്ന ആവശ്യവുമായി ലേബർ ഓഫീസിലും കലക്ടർ ഓഫീസിലും കയറി ഇറങ്ങിയിട്ടും അധികാരികൾ തങ്ങളെ അവഗണിക്കുന്നതായും തൊഴിലാളികൾ പറയുന്നു. ആറ് മാസമായിട്ടും തങ്ങളുടെ ക്ഷേമം അന്വേഷിക്കാൻ ആരും എത്തിയിട്ടില്ലെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടി.
ജില്ലയിൽ എവിടെ തൊഴിലെടുക്കാനും തയ്യാറാണെന്നും അതിനനുവാദം നൽകണമെന്നും ചുമട്ടുതൊഴിലാളികൾ മീഡിയവണിനോട് പറഞ്ഞു.
Adjust Story Font
16