നെയ്യാറ്റിൻകര ഗോപൻ്റെ പോസ്റ്റുമോർട്ടം കഴിഞ്ഞു; മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും
മൃതദേഹവുമായി ബന്ധുക്കൾ നെയ്യാറ്റിൻകര ആറലുംമൂട്ടിലെ വീട്ടിലേക്ക് പോകും
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ്റെ പോസ്റ്റുമോർട്ടം കഴിഞ്ഞു. ഉടൻ മൃതദേഹം പുറത്തേക്ക് ഇറക്കും. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മൃതദേഹവുമായി ബന്ധുക്കൾ നെയ്യാറ്റിൻകര ആറലുംമൂട്ടിലെ വീട്ടിലേക്ക് പോകും.
ഇന്ന് രാവിലെയാണ് വിവാദമായ കല്ലറ പൊളിച്ചത്. കനത്ത സുരക്ഷയിലാണ് പൊലീസ് കല്ലറ പൊളിച്ചത്. കല്ലറയിൽ ചമ്രം പടിഞ്ഞ് ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ നാലുമണിയോടെ ഗോപൻ്റെ രണ്ടാമത്തെ മകൻ രാജസേനൻ സമാധിയിൽ പൂജകൾ ആരംഭിച്ചു. ഒരുമണിക്കൂർ നീണ്ട പൂജ കഴിഞ്ഞ് വീടിനുള്ളിലേക്ക്. പിന്നീടാരും വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല. ആറരയോടെ പൊലീസ് നടപടിക്രമങ്ങൾ ആരംഭിച്ചു. സമാധി പരിസരം ടാർപോളിൻ വച്ച് മറച്ചു. ബാക്കി സജ്ജീകരണങ്ങൾ മിന്നൽ വേഗത്തിലായിരുന്നു.
ഒരുക്കങ്ങൾ പൂർത്തിയായതോടെ ഫോറൻസിക് സംഘം എത്തി. പിന്നാലെ സബ് കലക്ടറും. നെഞ്ചുവരെ പൂജാദ്രവ്യത്തിൽ മൂടിയ മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ശേഷം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക്. സമാധാനപരമായി നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞെന്ന് സബ് കലക്ടടര്‍ ഒ.വി ആൽഫ്രഡ് പറഞ്ഞു.
Adjust Story Font
16