Quantcast

കോഴിക്കോട്ട് കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട എബ്രഹാമിന്റെ പോസ്റ്റ്‌മോർട്ടം വൈകുന്നു

കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം

MediaOne Logo

Web Desk

  • Updated:

    2024-03-06 09:11:39.0

Published:

6 March 2024 8:56 AM GMT

Postmortem of Abraham killed in Kozhikode wild buffalo attack delayed
X

കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട എബ്രഹാമിന്റെ പോസ്റ്റ്‌മോർട്ടം വൈകുന്നു. കലക്ടറുടെ നേതൃത്വത്തിൽ കുടുംബവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരിക്കുകയാണ്. രണ്ട് തവണയാണ് എബ്രഹാമിന്റെ ബന്ധുക്കളും കോൺഗ്രസ് നേതാക്കളും ജില്ലാ കലക്ടറുമായി ചർച്ച നടത്തിയത്. അവ രണ്ടും പരാജയപ്പെടുകയായിരുന്നു. രണ്ടരയോടെ വനംവകുപ്പ് മന്ത്രി യോഗം വിളിച്ചിട്ടുണ്ട്. അതിലെങ്കിലും തീരുമാനമാകുമോയെന്നാണ് നാട്ടുകാർ നോക്കുന്നത്.

കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് എബ്രഹാമിന്റെ ബന്ധുക്കളുടെ ആവശ്യം. ബന്ധുക്കളിലൊരാൾക്ക് സർക്കാർ ജോലി നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്. കാട്ടുപോത്ത് ജനവാസകേന്ദ്രത്തിലിറങ്ങിയിട്ടും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു. കാട്ടുപോത്തിനെ വെടിവെക്കണമെന്ന് ഉത്തരവിടാൻ തനിക്ക് കഴിയില്ലെന്നും അത്തരം സാഹചര്യമല്ലെന്നുമാണ് കലക്ടർ പറയുന്നത്. അതേസമയം, കലക്ടറേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.



TAGS :

Next Story