Quantcast

ജമ്മുകശ്മീരിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ പോസ്റ്റ്‍മോർട്ടം ഇന്ന്; പരിക്കേറ്റ മൂന്ന് പേർ ചികിത്സയിൽ

പാലക്കാട് സ്വദേശികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞത് ഇന്നലെ

MediaOne Logo

Web Desk

  • Updated:

    6 Dec 2023 6:43 AM

Published:

6 Dec 2023 2:55 AM

Jammu accident
X

പാലക്കാട്: കശ്മീരിലെ വാഹനപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഗ്നേഷ് എന്നിവരാണ് കൊക്കയിലേക്ക് വാഹനം മറിഞ്ഞ് മരിച്ചത്. പരിക്കേറ്റ മൂന്നു പേർ ചികിത്സയിലാണ്.

ശ്രീനഗർ-ലേ ഹൈവേയിലെ സോജില ചുരത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. മനോജ്, രജീഷ്, അരുൺ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സോനാമാർഗിലെ പി.എച്ച്‌.സിയിൽ എത്തിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സ്‌കിംസ് സൗരയിലേക്ക് മാറ്റുകയും ചെയ്തു. ഡ്രൈവറടക്കം എട്ടു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നാല് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. റോഡിൽ മഞ്ഞ് വീണ് വാഹനം തെന്നിയതാണ് അപകടകാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കശ്മീരിലേക്ക് വിനോദയാത്രക്കായി പോയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

മരിച്ചവരുടെ മൃതദേഹങ്ങൾ ശ്രീ നഗരമിലെ സർക്കാർ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. രണ്ട് കാറുകളിലായി 13 അംഗ സംഘമാണ് വിനോദ യാത്രയ്ക്ക് പോയത്. ഇതിലൊരു കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ നോർക്ക ഉദ്യോഗസ്ഥർ കുടുംബങ്ങളുമായി സംസാരിച്ചു.


TAGS :

Next Story