സംഘർഷ സാധ്യത: വിഴിഞ്ഞത്ത് മദ്യശാലകൾ അടച്ചിടും
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ തീരദേശവാസികളുടെ സമരം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.

തിരുവനന്തപുരം: വിഴിഞ്ഞത്ത് മദ്യശാലകൾ രണ്ടു ദിവസത്തേക്ക് അടച്ചിടും. പ്രദേശത്ത് സമരങ്ങളുടെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം. നാളെയും മറ്റന്നാളും അടച്ചിടാനാണ് കലക്ടറുടെ ഉത്തരവ്.
അദാനി പോർട്‌സിന്റെ ഉടമസ്ഥതയിലുള്ള വിഴിഞ്ഞം തുറമുഖത്തിനെതിരെയാണ് ലത്തീൻ അതിരൂപതയും തീരദേശവാസികളും സമരം ചെയ്യുന്നത്. അഞ്ചാം ദിവസവും തുടരുന്ന സമരത്തിൽ തുടർച്ചയായ രണ്ടാം ദിവസവും തുറമുഖ കവാടത്തിന്റെ പൂട്ട് പൊളിച്ച് സമരക്കാർ അകത്ത് കടന്നു.
ലത്തീൻ അതിരൂപത പ്രതിനിധികളുമായി കഴിഞ്ഞ ദിവസം മന്ത്രി വി. അബ്ദുറഹ്‌മാൻ ചർച്ച നടത്തിയിരുന്നെങ്കിലും ധാരണയിലെത്താനായില്ല. മത്സ്യത്തൊഴിലാളികൾ മുന്നോട്ടുവെച്ച മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് തീരദേശവാസികൾ.
Next Story
Adjust Story Font
16