Quantcast

വൈദ്യുതി പ്രതിസന്ധി; മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതലയോഗം, പ്രാദേശിക നിയന്ത്രണം തുടരുന്നതിൽ തീരുമാനമെടുക്കും

കെ.എസ്.ഇ.ബി ചെയർമാൻ മുതൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും

MediaOne Logo

Web Desk

  • Updated:

    2024-05-09 01:49:02.0

Published:

9 May 2024 1:20 AM GMT

electricity crisis
X

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല അവലോകനയോഗം ചേരും. കെ.എസ്.ഇ.ബി ചെയർമാൻ മുതൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. പ്രാദേശിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയ ശേഷം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന ആദ്യ അവലോകന യോഗമാണിത്. ഇന്നലെ ബോർഡിലെ സർവീസ് സംഘടനകളുമായി മന്ത്രി ചർച്ച നടത്തിയിരുന്നു. ഇന്നു നടക്കുന്ന യോഗത്തിൽ പ്രാദേശിക നിയന്ത്രണം തുടരുന്നതിൽ തീരുമാനമെടുക്കും.

അതേസമയം സംസ്ഥാനത്ത് ഞായറാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നു എന്നും മുന്നറിയിപ്പുണ്ട്.

അതേസമയം കനത്ത ചൂടിൽ പൊറുതിമുട്ടുന്ന കേരളത്തിന് ആശ്വാസമായി മഴ പെയ്തേക്കും. ഇന്ന് മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.



TAGS :

Next Story