കുടിശികയുടെ പേരിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു; കുടിവെള്ളമില്ലമില്ലാതെ 1250ലേറെ കുടുംബങ്ങൾ
കുടിശികയുടെ പേരിൽ പീച്ചി ജലനിധി പദ്ധതിയുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിതോടെയാണ് നാട്ടുകാരുടെ കുടിവെള്ളം മുട്ടിയത്
തൃശൂർ പാണഞ്ചേരി പഞ്ചായത്തിൽ1250ലേറെ കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാതായിട്ട് ഒരാഴ്ച പിന്നിട്ടു. കുടിശികയുടെ പേരിൽ പീച്ചി ജലനിധി പദ്ധതിയുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിതോടെയാണ് നാട്ടുകാരുടെ കുടിവെള്ളം മുട്ടിയത്. 10 ലക്ഷം രൂപയാണ് കുടിശ്ശികയിനത്തിൽ കെ.എസ്.ഇ.ബിക്ക് നൽകാനുള്ളത്.
പീച്ചിയിൽ ജലനിധി പദ്ധതിയിലൂടെ 23 ഗുണഭോക്തൃ സമിതികളിലായി 1250ലധികം കുടുംബങ്ങൾക്കാണ് വെള്ളം നൽകുന്നത്. ഫെബ്രുവരി 10ന് കെ.എസ്.ഇ.ബി കണക്ഷൻ വിച്ഛേദിച്ചു. ഇതോടെ ആളുകൾ വെള്ളം കിട്ടാതെ നെട്ടോട്ടത്തിലായി. സമിതികളുടെ പിടിപ്പുകേട് കൊണ്ട് വെള്ളക്കരം പിരിച്ചെടുക്കാതെ സാമ്പത്തിക പ്രതിസന്ധിയിലായി. പല തവണകളിലായി 10 ലക്ഷം രൂപയാണ് കുടിശ്ശിക വരുത്തിയത്.
നിലവാരമില്ലാത്ത വൈദ്യുതി ഉപകരണങ്ങളുടെയും അനുബന്ധ സംവിധാനങ്ങളുടെയും പ്രവർത്തനം നിലച്ചു തുടങ്ങി. പൈപ്പു പൊട്ടലും ചോർച്ചയും പീച്ചിയിൽ നിത്യസംഭവമാണ്. കടുത്ത വേനലിൽ കുടിവെള്ളക്ഷാമമുണ്ടാകും മുമ്പായി പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Adjust Story Font
16