Quantcast

കോടതിവിധിയുമായി വന്നിട്ടും ഷൈജല്‍ പടിക്ക് പുറത്ത്; ഒറ്റയാള്‍ പ്രതിഷേധവും മുദ്രാവാക്യം വിളിയും

വാതില്‍ അകത്തുനിന്ന് പൂട്ടിയ ശേഷമാണ് എം.എസ്.എഫ് നേതാക്കള്‍ യോഗം ചേര്‍ന്നത്. ഇതില്‍ പ്രതിഷേധിച്ച് ഷൈജല്‍ എം.എസ്.എഫ് ഓഫീസിന് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    13 Feb 2022 5:38 AM GMT

കോടതിവിധിയുമായി വന്നിട്ടും ഷൈജല്‍ പടിക്ക് പുറത്ത്; ഒറ്റയാള്‍ പ്രതിഷേധവും മുദ്രാവാക്യം വിളിയും
X

കോടതിവിധിയുടെ പശ്ചാത്തലത്തില്‍ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഷൈജലിന് ഓഫീസിനുള്ളില്‍ കടക്കാനായില്ല. വാതില്‍ അകത്തുനിന്ന് പൂട്ടിയ ശേഷമാണ് എം.എസ്.എഫ് നേതാക്കള്‍ യോഗം ചേര്‍ന്നത്. ഇതില്‍ പ്രതിഷേധിച്ച് ഷൈജല്‍ എം.എസ്.എഫ് ഓഫീസിന് മുന്നില്‍ നിന്ന് ഒറ്റക്ക് പ്രതിഷേധിച്ചു. എം.എസ്.എഫ് നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ഷൈജല്‍ തന്‍റെ പ്രതിഷേധം രേഖപ്പെടുത്തിയത്. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റാണ് ഷൈജല്‍.

കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു എം.എസ്.എഫ് ഓഫീസിലേക്ക് ഷൈജലിന്‍റെ മടങ്ങിവരവ്. കഴിഞ്ഞ ദിവസമാണ് ഷൈജലിനെ പുറത്താക്കിയ നടപടി തള്ളി കോടതി ഉത്തരവിട്ടത്. ഭരണഘടനക്ക് വിരുദ്ധമായാണ് പി.പി ഷൈജലിനെ പുറത്താക്കിയതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു കോടതി ഷൈജലിന് അനുകൂലമായി വിധിച്ചത്.

എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്നാണ് ലീഗ് നേതൃത്വം പി.പി.ഷൈജലിനെ പുറത്താക്കിയത് .പ്രതിഷേധമുയർത്തിയ ഹരിത നേതാക്കളെ പിന്തുണച്ചതിന്‍റെ പേരിലാണ് തന്നെ പുറത്താക്കിയതെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നും യോഗങ്ങളിൽ പങ്കെടുപ്പിക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഷൈജൽ കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഷൈജലിന്‍റെ ഹരജി പരിഗണിച്ച കല്‍പ്പറ്റ മുന്‍സിഫ് കോടതി ഷൈജലിന് പരിപാടികളില്‍ പങ്കെടുക്കാമെന്ന് ഉത്തരവിടുകയായിരുന്നു

ഷൈജലിനെ പുറത്താക്കാക്കിയതിന് പിന്നില്‍

ഹരിത വിഷയത്തില്‍ താന്‍ സത്യത്തിനൊപ്പമാണെന്ന് ഷൈജല്‍ അഭിപ്രായപ്പെട്ടിരുന്നു. ഹരിതയ്ക്ക് നീതി ലഭിച്ചില്ലെന്നു തന്നെയാണ് തന്‍റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അഭിപ്രായം പറയുന്നവരെ ഒറ്റപ്പെടുത്തി വേട്ടയാടുന്ന സ്ഥിതിയാണ് പാര്‍ട്ടിയിലുള്ളത്. ഹരിതയ്ക്കു പുതിയ ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ എം.എസ്.എഫ് നേതൃത്വവുമായി കൂടിയാലോചന നടത്തിയില്ല. ഹരിത വിഷയത്തില്‍ ലീഗിന് രണ്ടു നിലപാടുണ്ടായിരുന്നുവെന്ന തന്‍റെ ശബ്ദരേഖ എം.എസ്.എഫ് ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പില്‍ ചോര്‍ന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഷൈജല്‍ ആരോപിച്ചിരുന്നു

TAGS :

Next Story