പി.പി ഉണ്ണീൻ കുട്ടി മൗലവി കെഎൻഎം ജനറൽ സെക്രട്ടറി
പതിറ്റാണ്ടുകളായി മുജാഹിദ് പ്രസ്ഥാനത്തിന് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന ഉണ്ണീൻ കുട്ടി മൗലവി നിലവിൽ കെഎൻഎം വൈസ് പ്രസിഡന്റ് ആണ്.

കോഴിക്കോട്: എം മുഹമ്മദ് മദനി നിര്യാതനായതിനെ തുടർന്ന് ഒഴിവ് വന്ന കെഎൻഎം സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പി.പി ഉണ്ണീൻ കുട്ടി മൗലവിയെ തെരെഞ്ഞെടുത്തു. ഉണ്ണീൻ കുട്ടി മൗലവി നേരത്തെയും ജനറൽ സെക്രട്ടറി പദവി വഹിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി മുജാഹിദ് പ്രസ്ഥാനത്തിന് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന ഉണ്ണീൻ കുട്ടി മൗലവി നിലവിൽ കെഎൻഎം വൈസ് പ്രസിഡന്റ് ആണ്.
വിദ്യാർഥി വിഭാഗമായ എംഎസ്എം, യുവജന കൂട്ടായ്മയായ ഐഎസ്എം എന്നിവയിലൂടെ മുൻകാല മുജാഹിദ് നേതാക്കളോടൊപ്പം പ്രവർത്തിച്ച ഉണ്ണീൻ കുട്ടി മൗലവി പാലക്കാട് കരുണ മെഡിക്കൽ കോളജ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
Next Story
Adjust Story Font
16