Quantcast

കരുവന്നൂർ കള്ളപ്പണ ഇടപാട്: സി.പി.എം നേതാവ് പി.ആർ അരവിന്ദാക്ഷന്‍റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

രണ്ടാം തവണയാണ് അരവിന്ദാക്ഷന്‍റെ ജാമ്യാപേക്ഷ തള്ളുന്നത്

MediaOne Logo

Web Desk

  • Updated:

    2024-01-05 15:30:53.0

Published:

5 Jan 2024 2:31 PM GMT

CPM councilor PR Aravindakshans bail plea rejected in Karuvannur black money case, PR Aravindakshans bail plea rejected in Karuvannur case
X

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം കൗൺസിലർ പി.ആർ അരവിന്ദാക്ഷന്‍റെ ജാമ്യാപേക്ഷ വീണ്ടും തള്ളി. കലൂരിലെ പ്രത്യേക കോടതിയുടേതാണ് നടപടി. രണ്ടാം തവണയാണ് അരവിന്ദാക്ഷന്‍റെ ജാമ്യാപേക്ഷ തള്ളുന്നത്.

വടക്കാഞ്ചേരി നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ പി.ആർ അരവിന്ദാക്ഷന് കരുവന്നൂർ ബാങ്കിൽ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപമുണ്ടെന്നാണ് ഇ.ഡി കണ്ടെത്തല്‍. ഇത് ബിനാമി ലോണുകൾ വഴി ലഭിച്ച പണമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന് പിന്നാലെയാണ് അരവിന്ദാക്ഷന്റെ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വിവരം ഇ.ഡി വെളിപ്പെടുത്തിയത്.

അരവിന്ദാക്ഷൻ പലതവണ വിദേശയാത്രകൾ നടത്തി. 2013-14 കാലയളവിൽ അരവിന്ദാക്ഷനും സതീഷ് കുമാറും വസ്തു വിൽപ്പനയ്ക്കായി ദുബൈ യാത്ര നടത്തി. എന്നാൽ, ദുബൈ യാത്രയുടെ വിശദാംശങ്ങൾ ചോദ്യംചെയ്യലിനിടെ അരവിന്ദാക്ഷൻ വെളിപ്പെടുത്തിയിരുന്നില്ല. അരവിന്ദാക്ഷൻ ഭാര്യയുടെ പേരിലുള്ള വസ്തു 85 ലക്ഷം രൂപയ്ക്ക് പ്രവാസിയായ അജിത് മേനോന് വിട്ടിട്ടുണ്ട്.

Summary: CPM councilor PR Aravindakshan's bail plea rejected in Karuvannur black money case

TAGS :

Next Story