Quantcast

പി.ആർ: നടന്നത് വൻ ഓപറേഷൻ; 'ദ ഹിന്ദു'വിനെ സമീപിച്ചത് മറ്റ് മാധ്യമങ്ങളെ ബന്ധപ്പെട്ട ശേഷം

ഒരു പത്രത്തിൽ സെപ്റ്റംബർ 16നും സെപ്റ്റംബർ 20ന് ന്യൂസ് ഏജൻസിയിലും വാർത്ത വന്നു

MediaOne Logo

Web Desk

  • Updated:

    2024-10-03 06:12:28.0

Published:

3 Oct 2024 5:17 AM GMT

പി.ആർ: നടന്നത് വൻ ഓപറേഷൻ; ദ ഹിന്ദുവിനെ സമീപിച്ചത് മറ്റ് മാധ്യമങ്ങളെ ബന്ധപ്പെട്ട ശേഷം
X

കോഴിക്കോട്: മുഖ്യമന്ത്രിക്കായി ഡൽഹിയിൽ പി.ആർ ഏജൻസി കൈസൻ നടത്തിയത് വൻ ഓപറേഷൻ. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് മുമ്പ് മാധ്യമങ്ങളെ ബന്ധപ്പെട്ടു. ഇം​ഗ്ലീഷ് മാധ്യമങ്ങൾക്കും വാർത്താ ഏജൻസികൾക്കുമാണ് വാർത്താക്കുറിപ്പ് നൽകിയത്. ഒരു പത്രത്തിൽ സെപ്റ്റംബർ 16നും സെപ്റ്റംബർ 20ന് ന്യൂസ് ഏജൻസിയിലും വാർത്ത വന്നു. മലപ്പുറം കേന്ദ്രീകരിച്ചാണ് കള്ളക്കടത്തെന്നും, കടത്തിന്റെ പങ്ക് നിരോധിത സംഘടനകൾക്കുള്ളതെന്നും കൈസന്റെ വാർത്താകുറിപ്പിൽ പറയുന്നു.

മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചത് വിവാദ പരാമർശങ്ങൾ ഒഴിവാക്കിയാണ്. ഇതിനു പിന്നാലെയാണ് അഭിമുഖവുമായി 'ദ ഹിന്ദു'വിനെ സമീപിച്ചത്. മറ്റ് മാധ്യമങ്ങൾ ഒഴിവാക്കിയ പരാമർശം ദ ഹിന്ദു പ്രസിദ്ധീകരിച്ചു. മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയ ദിവസം മലയാള മാധ്യമങ്ങളെയും കൈസൻ ബന്ധപ്പെട്ടിരുന്നു.

TAGS :

Next Story