രാജീവ് ചന്ദ്രശേഖർ നുണയൻ; മോദിയെന്ന വൈറസിനെ അടിയന്തരമായി നീക്കം ചെയ്യണം: പ്രകാശ് രാജ്
രാജീവ് ചന്ദ്രശേഖർ കർണാടകയിൽനിന്ന് ഒളിച്ചോടിയ ആളാണെന്നും പ്രകാശ് രാജ് ആരോപിച്ചു.
തിരുവന്തപുരം: തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ നുണയനെന്ന് നടൻ പ്രകാശ് രാജ്. സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിന് പരാതി നൽകിയത് കള്ളന് തന്നെയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പ്രകാശ് രാജ് പറഞ്ഞു. മോദിയെന്ന വൈറസിനെ അടിയന്തരമായി നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശശി തരൂർ ഈ രാജ്യത്ത് വലിയ പ്രതീക്ഷയാണ്. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നയാളാണ് തരൂർ. രാജീവ് ചന്ദ്രശേഖർ കർണാടകയിൽനിന്ന് ഒളിച്ചോടിയ ആളാണ്. കേരളത്തിൽ പ്രളയമുണ്ടായപ്പോൾ അദ്ദേഹത്തെ കണ്ടില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
ഇടത് പാർട്ടികളോട് വലിയ ബഹുമാനമുണ്ട്. പക്ഷേ രണ്ട് മതേതര പാർട്ടികൾ തമ്മിൽ മത്സരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ബി.ജെ.പി കേരളത്തിൽ നിക്ഷേപമിറക്കുന്നത് തടയാനാണ് സി.പി.എമ്മും കോൺഗ്രസും ശ്രമിക്കേണ്ടതെന്നും പ്രകാശ് രാജ് പറഞ്ഞു.
Adjust Story Font
16