പ്രസീത അഴീക്കോടിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി
എന്‍.ഡി.എയുമായി സഹകരിക്കാന്‍ ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സി.കെ ജാനുവിന് കോഴ നല്‍കിയെന്നാണ് പ്രസീതയുടെ വെളിപ്പെടുത്തല്‍.
തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് പ്രസീത അഴീക്കോടിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. മാനന്തവാടി മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രസീത മൊഴി നല്‍കിയത്. ജെ.ആര്‍.പി നേതാക്കളായ പ്രകാശന്‍ മൊറാഴ, ബിജു അയ്യപ്പന്‍, എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി.
എന്‍.ഡി.എയുമായി സഹകരിക്കാന്‍ ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സി.കെ ജാനുവിന് കോഴ നല്‍കിയെന്നാണ് പ്രസീതയുടെ വെളിപ്പെടുത്തല്‍. മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് 10 ലക്ഷവും മാര്‍ച്ച് 26ന് ബത്തേരി മണിമല ഹോം സ്‌റ്റേയില്‍ വെച്ച് 25 ലക്ഷം രൂപയും ജാനുവിന് കൈമാറിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രനടക്കമുള്ള നേതാക്കളുമായുള്ള ഫോണ്‍ സംഭാഷണം പ്രസീത പുറത്തുവിട്ടിരുന്നു.
രണ്ട് ദിവസം മുമ്പ് ക്രൈംബ്രാഞ്ച് അന്വേഷണസംഘവും പ്രസീതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച വയനാട് ക്രൈം ബ്രാഞ്ച് സംഘം കണ്ണൂര്‍ പൊലീസ് സെന്ററില്‍ വെച്ചാണ് മൊഴിയെടുത്തത്. പ്രസീതയില്‍ നിന്ന് ഫോണ്‍കോള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു.
Adjust Story Font
16