പ്രവാസി ഭാരതീയ ദിനാഘോഷത്തിന് തുടക്കം: പ്രവാസികളോട് കൂടുതൽ കരുതൽ വേണമെന്ന് സ്പീക്കർ
പ്രവാസികളുടെ കാര്യത്തിൽ സർക്കാർ കുറേക്കൂടി മുന്നോട്ടുപോകണമെന്ന് സി.ദിവാകരൻ
ക്ഷേമപദ്ധതികൾക്കൊപ്പം പ്രവാസികൾക്കുള്ള കരുതൽ കൂടുതൽ വിപുലപ്പെടുത്തണമെന്ന് സ്പീക്കർ എംബി രാജേഷ്. ഇരുപതാമത് പ്രവാസി ഭാരതീയ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോവിഡും സ്വദേശിവത്ക്കരണവും മൂലം പ്രവാസികൾ വലിയ വെല്ലുവിളി നേരിടുകയാണെന്ന് സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു.തിരിച്ചുവരുന്നവരുടെ സംരക്ഷണം ഉറപ്പാക്കൽ അടിയന്തര പ്രാധാന്യത്തോടെ കാണണമെന്നും സ്പീക്കർ പറഞ്ഞു.
പ്രവാസികളുടെ കാര്യത്തിൽ സർക്കാർ കുറേക്കൂടി മുന്നോട്ടുപോകണമെന്ന് മുൻമന്ത്രിയും സിപിഐ നേതാവുമായ സി.ദിവാകരൻ പറഞ്ഞു. ക്ഷേമപദ്ധതികൾ അടക്കം പ്രവാസികൾക്ക് ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് സി.ദിവാകരൻ പറഞ്ഞു.സ്പീക്കറുടെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ഭാരതീയ ദിനാഘോഷപരിപാടികൾ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ രണ്ട് ദിവസം കൂടി തുടരും.
Next Story
Adjust Story Font
16