പ്രവാസി ചിട്ടികളില്‍ നിന്നും കിഫ്ബിയിലേക്കുള്ള നിക്ഷേപം 500 കോടി കവിഞ്ഞു
സുരക്ഷിതമായ നിക്ഷേപമായിട്ടാണ് പ്രവാസികള്‍ പദ്ധതിയെ കാണുന്നത്
കിഫ്ബിയോട് അനുബന്ധമായി കേരള സര്‍ക്കാര്‍ നടപ്പാക്കിയ നൂതനപരീക്ഷണ പദ്ധതികളാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടിയും പ്രവാസി ഡിവിഡന്റ് സ്‌കീമും. പ്രവാസികളുടെ ഉന്നമനവും നാടിന്റെ വികസനവും ഒരുപോലെ ലക്ഷ്യംവെച്ച് കേരള സര്‍ക്കാര്‍ തുടക്കം കുറിച്ച സമ്പാദ്യ പദ്ധതിയായ കെഎസ്എഫ്ഇ പ്രവാസി ചിട്ടികളില്‍ നിന്നും കിഫ്ബിയിലേക്കുള്ള നിക്ഷേപം 500 കോടി കവിഞ്ഞു.
കിഫ്ബിയോട് അനുബന്ധമായി കേരള സര്‍ക്കാര്‍ നടപ്പാക്കിയ നൂതനപരീക്ഷണ പദ്ധതികളാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടിയും പ്രവാസി ഡിവിഡന്റ് സ്‌കീമും. സുരക്ഷിതമായ നിക്ഷേപമായിട്ടാണ് പ്രവാസികള്‍ പദ്ധതിയെ കാണുന്നത്. പൂര്‍ണമായും ഓണ്‍ലൈന്‍ ആയിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ജോലി ആവശ്യാര്‍ത്ഥം കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും താമസിക്കുന്ന മലയാളികള്‍ക്ക് ചിട്ടിയുടെ ഭാഗമാകാം.
കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളെ വികസപ്രക്രിയയിൽ പങ്കാളികളാക്കുകയും അതുവഴി അവരുടെ ഭാവി സുരക്ഷിതമാക്കുകയുമാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടിയും പ്രവാസി ഡിവിഡന്റ് സ്‌കീമും വഴി കേരള സര്‍ക്കാര്‍ ലക്ഷ്യം വെച്ചത്. പദ്ധതികളെ പ്രവാസികള്‍ ഏറ്റെടുത്തു എന്നതിന്റെ തെളിവായിരിക്കുകയാണ് മൂന്നുവര്‍ഷം കൊണ്ട് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വൻ സ്വീകാര്യത. ഈ കുറഞ്ഞ കാലയളവില്‍ തന്നെ 500 കോടി കിഫ്ബി ബോണ്ടുകൾ എന്ന അഭിമാനകരമായ നേട്ടം പ്രവാസി ചിട്ടി കൈവരിച്ചിരിക്കുന്നത് ഇതിന്റെ തെളിവായിരിക്കുകയാണ്.
ആദ്യ 250 കോടി കിഫ്ബി ബോണ്ടുകൾ നിക്ഷേപിക്കാൻ, ചിട്ടികൾ തുടങ്ങി 24 മാസം വേണ്ടിവന്നെങ്കിൽ അത് 500 കോടിയിലെത്താൻ വെറും 10 മാസം മാത്രമാണ് എടുത്തത്. പ്രവാസി ചിട്ടിയിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ പ്രവാസികളുടെ എണ്ണമാകട്ടെ ഇതിനകം 1,13,000 പിന്നിട്ടിരിക്കുകയാണ്.
പ്രവാസികൾക്ക് ജീവിതകാലം മുഴുവൻ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിക്കും മികച്ച പ്രതികരണമാണ് പ്രവാസികളുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം 12344 പ്രവാസികള്‍ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുകയും 1861 പേര് നിക്ഷേപം നടത്തുകയും ചെയ്തിട്ടുണ്ട്. ഇതുവഴി ലഭിച്ച 181.14 കോടി രൂപയാണ് അടിസ്ഥാനവികസന പദ്ധതികളിൽ വിനിയോഗിച്ചിട്ടുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കാം
https://crm.pravasi.ksfe.com/landing_nrk/?source=stJKIIFB4p
Adjust Story Font
16