Quantcast

നെഗറ്റീവ് എനർജി പുറന്തള്ളാൻ തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ പ്രാർത്ഥന

ജില്ലാ ശിശു സംരക്ഷണ ഓഫീസർക്കെതിരെ പരാതി

MediaOne Logo

Web Desk

  • Updated:

    12 Nov 2023 8:22 AM

Published:

12 Nov 2023 6:34 AM

Prayer at Thrissur District Child Protection Office to expel negative energy
X

പ്രതീകാത്മക ചിത്രം

തൃശൂർ: ജില്ലാ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടന്നുവെന്ന് പരാതി. ജില്ലാ ശിശു സംരക്ഷണ ഓഫീസർക്കെതിരെയാണ് പരാതി ഉയർന്നത്. ഓഫീസറുടെ നേതൃത്വത്തിലാണ് ഒരാഴ്ച മുമ്പ് പ്രാർത്ഥന നടത്തിയത്. ജീവനക്കാരിൽ ഒരാളാണ് ളോഹയും ബൈബിളുമായെത്തി പ്രാർത്ഥനയ്്ക്ക് നേതൃത്വം നൽകിയത്.

വൈകീട്ട് നാലരയോടെ അപ്രതീക്ഷിതമായാണ് പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് ഓഫീസർ അറിയിച്ചത്. തുടർന്ന് പ്രാർത്ഥനയിൽ ഓഫീസ് ജീവനക്കാരിൽ ഭൂരിഭാഗം വരുന്ന കരാർ തൊഴിലാളികളും പങ്കെടുത്തു. സംഭവം പിന്നീട് പരാതിയിലെത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ കലക്ടർ വി.കെ കൃഷ്ണ തേജ സബ് കലക്ടർക്ക് നിർദേശം നൽകി.



Prayer at Thrissur District Child Protection Office to expel negative energy

TAGS :

Next Story