Quantcast

നെഗറ്റീവ് എനർജി മാറ്റാൻ പ്രാർഥന; തൃശ്ശൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് സസ്‍പെൻഷൻ

വകുപ്പു തല അന്വേഷണത്തിന് പിന്നാലെയാണ് കെ.എ ബിന്ദുവിനെ സസ്‌പെൻഡ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    20 Nov 2023 6:08 AM GMT

നെഗറ്റീവ് എനർജി മാറ്റാൻ പ്രാർഥന; തൃശ്ശൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് സസ്‍പെൻഷൻ
X

തൃശ്ശൂർ: നെഗറ്റീവ് എനർജി മാറ്റാൻ കലക്ടറേറ്റിലെ ഓഫീസിൽ പ്രാർഥന നടത്തിയ തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് സസ്പൻഷൻ. തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.എ. ബിന്ദുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. വകുപ്പു തല അന്വേഷണത്തിന് പിന്നാലെയാണ് നടപടി.

സംഭവത്തിൽ തൃശ്ശൂര്‍ കലക്ടറായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.

സെപ്തംബര്‍ 29 നാണ് ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ പ്രാർഥന നടത്തിയത്. വൈകീട്ട് 4.30-ഓടെയാണ് പ്രാർഥനയിൽ പങ്കെടുക്കണമെന്ന് ഓഫീസർ ആവശ്യപ്പെട്ടത്. ഇതേ ഓഫീസിലുള്ള ചൈൽഡ്‌ലൈൻ പ്രവർത്തകർക്കും പ്രാർഥനയിൽ പങ്കെടുക്കേണ്ടിവന്നു. ജീവനക്കാരിൽ ഒരാൾ തന്നെയാണ് ളോഹയും ബൈബിളുമായെത്തി പ്രാർഥനക്ക് നേതൃത്വം നൽകിയത്.

ഓഫീസർ ഒഴികെയുള്ള ജീവനക്കാരെല്ലാം കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിനാൽ നിർദേശം ധിക്കരിക്കാൻ പലർക്കും ധൈര്യം വന്നില്ല. ഓഫീസിൽ നെഗറ്റീവ് എനർജിയുണ്ടെന്ന പരാതി ഓഫീസർ പതിവായി പറയാറുണ്ടായിരുന്നു. അതാണ് പല പ്രശ്‌നങ്ങൾക്കും കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാർഥന നടത്തിയത്. ജീവനക്കാരിൽ ഒരാളുടെ പരാതിയിലാണ് അന്വേഷണം നടത്തിയത്.

TAGS :

Next Story