Quantcast

പുതുപ്പള്ളിയിലെ വീട്ടിൽ പ്രാർഥനാ ശുശ്രൂഷകൾ തുടങ്ങി; വിലാപയാത്ര മൂന്ന് കിലോമീറ്റർ മാത്രം അകലെ

മലങ്കര ഓർത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപൻ യുഹാനോൻ മാർ ദിയോസ് കോറസ് ആണ് പ്രാർഥനക്ക് നേതൃത്വം നൽകുന്നത്

MediaOne Logo

Web Desk

  • Updated:

    2023-07-20 11:22:32.0

Published:

20 July 2023 10:39 AM GMT

Prayers begin at Oommen Chandys home at Puthuppally
X

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ തറവാട്ടു വീട്ടിൽ പ്രാർഥനാ ശുശ്രൂഷകൾ തുടങ്ങി. മലങ്കര ഓർത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപൻ യുഹാനോൻ മാർ ദിയോസ് കോറസ് ആണ് പ്രാർഥനക്ക് നേതൃത്വം നൽകുന്നത്. നിലവിൽ മൂന്ന് കിലോമീറ്റർ മാത്രമകലെ മാങ്ങാനത്താണ് ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര.

4.30ക്കാണ് ഉമ്മൻ ചാണ്ടിയുടെ തറവാട്ട് വീട്ടിൽ പ്രാർഥനകൾ ആരംഭിക്കുക. 6.30ന് പുതിയ വീട്ടിലും പ്രാർഥനയുണ്ടാകും. പിന്നീട് 7 മണിക്ക് പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര. 7.30ക്കാണ് പള്ളിയിൽ സംസ്‌കാരപ്രാർഥനകൾ നിശ്ചയിച്ചിരിക്കുന്നത്.

രാത്രി വൈകിയാലും ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം ഇന്ന് തന്നെ നടത്തുന്നതിന് ജില്ലാ കലക്ടർ അനുമതി നൽകിയിട്ടുണ്ട്. പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്ന് പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളി അധികൃതരും അറിയിച്ചു.

TAGS :

Next Story