'യേശു ജനിച്ച് വളർന്ന നാട്ടിലാണ് യുദ്ധം, യുദ്ധം പരിഹാരമല്ല'; ലോക സമാധാനത്തിനു വേണ്ടി ലത്തീൻ പള്ളികളിൽ പ്രാർത്ഥന
ഫ്രാൻസിസ് മാർപാപ്പ ലോക നേതാക്കളോട് യുദ്ധം വേണ്ടെന്ന് ആവർത്തിക്കുന്നുവെന്നു ആർച്ച് ബിഷപ്പ്
തിരുവനന്തപുരം: യുദ്ധ നിവാരണത്തിനും ലോക സമാധാനത്തിനു വേണ്ടി ലത്തീൻ പള്ളികളിൽ പ്രാർത്ഥന നടക്കുന്നു. യുദ്ധത്തിൽ കെടുതി അനുഭവിക്കുന്നവർക്ക് വേണ്ടിയാണ് ഈ പ്രാർഥനയെന്നും യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും പരാജയമാണെന്നും തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ പറഞ്ഞു.
ആരുടെയും പക്ഷം പിടിക്കാതെ മനുഷ്യന്റെ പക്ഷം ചേർന്ന് യുദ്ധത്തിൽ കെടുതി അനുഭവിക്കുന്നവർക്ക് വേണ്ടി ആണ് ഈ പ്രാർത്ഥനയെന്നും യുദ്ധം നടക്കുന്ന പല ഇടങ്ങളിലെ എല്ലാവർക്കും വേണ്ടിയാണിതെന്നും പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ ലോക നേതാക്കളോട് യുദ്ധം വേണ്ടെന്ന് ആവർത്തിക്കുന്നുവെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി. ഈ പ്രാർത്ഥനയോടെ ദൈവത്തിന്റെ ഇടപെടൽ യുദ്ധഭൂമിയിൽ ഉണ്ടാകട്ടെയെന്നും പ്രത്യേകിച്ച് യേശു ജനിച്ച് വളർന്ന് ശുശ്രൂഷ നടത്തിയ നാട്ടിലാണ് യുദ്ധം നടക്കുന്നതെന്നും പറഞ്ഞു.
Prayers for world peace in Latin churches in Kerala
Adjust Story Font
16