Quantcast

മന്ത്രി വി. ശിവന്‍കുട്ടിയുമായുള്ള ചര്‍ച്ചയില്‍ സമവായം; പ്രീ പ്രൈമറി സമരം അവസാനിപ്പിച്ചു

ശമ്പളവര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്ന് മന്ത്രി സമരക്കാരെ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    9 May 2023 1:47 AM GMT

Pre-primary teachers protest, Pre-primary teachers discussion with the Education Minister V Sivankutty
X

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രീ പ്രൈമറി അധ്യാപകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ സമവായമായതിനെ തുടര്‍ന്നാണ് തീരുമാനം. അധ്യാപകരുടെ ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലാണെന്ന് മന്ത്രി സമരക്കാരെ അറിയിച്ചു.

പ്രീ പ്രൈമറി സേവന വേതന വ്യവസ്ഥകൾ നടപ്പാക്കുക, ജോലിസ്ഥിരത ഉറപ്പുവരുത്തുക, മെഡിസെപ്പ്, ഇ.എസ്.ഐ ആനുകൂല്യങ്ങൾ ലഭ്യമാക്കുക, 60 വയസ്സ് കഴിഞ്ഞവർക്ക് പെൻഷൻ ആനുകൂല്യം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദിവസങ്ങളായി സെക്രട്ടേറിയറ്റ് നടയില്‍ സമരത്തിലായിരുന്നു പ്രീ പ്രൈമറി സ്കൂള്‍ ജീവനക്കാര്‍. ഇന്നലെ വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല നിലപാടുണ്ടായതോടെയാണ് സമരത്തില്‍നിന്നുള്ള പിന്മാറ്റം. പ്രീപ്രൈമറി അധ്യാപകരുടെ ശമ്പള വർധന സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി സമരക്കാരെ അറിയിക്കുകയായിരുന്നു.

പ്രീപ്രൈമറി കുട്ടികളുടെ സിലബസ് ഏകീകരിക്കും. ട്രെയിനിങ് കോഴ്സ് എസ്.സി.ഇ.ആർ.ടി സിലബസ് മുഖേന ആരംഭിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. പ്രീപ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും പ്രായം സംബന്ധിച്ച് ധനകാര്യ വകുപ്പിന്റെ പരിഗണനയിലുള്ള ഫയലിൽ തീരുമാനം വേഗത്തിലാക്കാൻ ഇടപെടൽ നടത്തും. പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും അവധി വ്യവസ്ഥകൾ സംബന്ധിച്ച് പഠനം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി.

Summary: The pre-primary teachers' protest at the secretariat, Thiruvananthapuram, raising various demands including salary hike, ended following the discussion with the Education Minister V. Sivankutty

TAGS :

Next Story