Quantcast

ഗർഭിണിയെയും ഭർത്താവിനെയും ആക്രമിച്ച കേസ്: വർക് ഷോപ്പ് ജീവനക്കാരനെ കേസിൽ നിന്ന് ഒഴിവാക്കി

തന്നെ ആക്രമിച്ചിട്ടില്ലെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി

MediaOne Logo

Web Desk

  • Published:

    6 March 2022 3:49 AM GMT

ഗർഭിണിയെയും ഭർത്താവിനെയും ആക്രമിച്ച കേസ്: വർക് ഷോപ്പ് ജീവനക്കാരനെ കേസിൽ നിന്ന് ഒഴിവാക്കി
X

കോട്ടയം പാലയിൽ ഗർഭിണിയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ കസ്റ്റഡിയിലെടുത്ത വർക് ഷോപ്പ് ജീവനക്കാരൻ ആനന്ദിനെ പൊലീസ് കേസിൽ നിന്ന് ഒഴിവാക്കി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. തന്നെ ആനന്ദ് ആക്രമിച്ചിട്ടില്ലെന്നു യുവതി മൊഴി നൽകി. ആക്രമിച്ചവരുടെ സംഘത്തിൽ ആനന്ദ് ഉണ്ടായിരുന്നുവെന്ന് ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആനന്ദിനെ ആദ്യം കസ്റ്റഡി എടുത്തത്.

എന്നാൽ താൻ ആക്രമിച്ചിട്ടില്ലെന്ന് ആനന്ദ് ആവർത്തിച്ചു പറഞ്ഞിരുന്നു. ഇതോടെയാണു പൊലീസ് യുവതിയുടെയും ഭർത്താവിന്റെയും മൊഴി വിശദമായി എടുത്തത്. അപ്പോഴാണ് ആനന്ദ് അക്രമിച്ചിട്ടില്ലെന്നും മർദിച്ചവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുകയാണു ചെയ്തതെന്നും യുവതി മൊഴി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാൾ കുറ്റം ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയത്. ഞൊണ്ടിമാക്കൽ കവലയിലുള്ള വർക്‌ഷോപ്പിൽ ജീവനക്കാരനാണ് ആനന്ദ്.

പാലായ്ക്കു സമീപം ഞൊണ്ടിമാക്കൽ കവലയിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.തൊടുപുഴയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരായ ദമ്പതികളാണ് ആക്രമിക്കപ്പെട്ടത്.ദമ്പതികൾ ഞൊണ്ടിമാക്കൽ കവലയിലെ വാടക വീട്ടിലേക്കു പോകുമ്പോഴാണ് സമീപത്തെ വർക്‌ഷോപ്പിലിരുന്നവർ യുവതിയോടു മോശമായി സംസാരിച്ചത് യുവതിയുടെ ഭർത്താവ് ചോദ്യം ചെയ്തതോടെ പ്രതികൾ മർദിക്കുകയായിരുന്നു. ഗർഭിണിയായ യുവതിയുടെ വയറ്റിൽ ചവിട്ടുകയും ചെയ്തു.

യുവതിയെയും ഭർത്താവിനെയും ആക്രമിച്ച പൂവരണി പാറപ്പള്ളി കറുത്തേടത്ത് കെ.എസ്.ശങ്കർ (39), അമ്പാറനിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ (38), വർക്‌ഷോപ്പിലെ തൊഴിലാളിയായ മേവട വെളിയത്ത് സുരേഷ് (56) എന്നിവരെ കോടതി റിമാൻഡ് ചെയ്തു.

TAGS :

Next Story