Quantcast

'ചില സീരിയലുകൾ മാരക വിഷം തന്നെ'; 'എൻഡോസൾഫാൻ' പരാമർശത്തിലുറച്ച് പ്രേംകുമാർ

തന്റെ അഭിപ്രായപ്രകടനത്തിന് പൊതുസമൂഹത്തിൽ വലിയ സ്വീകാര്യത ലഭിച്ചുവെന്നും പ്രേംകുമാർ

MediaOne Logo

Web Desk

  • Published:

    9 Dec 2024 3:06 PM GMT

Kerala Chalachitra Academy Chairman Prem Kumar says he stands by serials are endosulfan remarks
X

തിരുവനന്തപുരം: സീരിയലുകളെ വിമർശിച്ചതിൽ ഉറച്ച് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. എൻഡോസൾഫാൻ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം പറഞ്ഞു. ചില സീരിയലുകളെ കുറിച്ചാണ് താൻ പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു.

കലാസൃഷ്ടി അൽപം പാളിയാൽ ഒരു ജനതയെ അപചയത്തിലേക്ക് നയിക്കുമെന്ന് പ്രേംകുമാർ ചൂണ്ടിക്കാട്ടി. ചില സീരിയലുകൾ മാരകമായ വിഷം തന്നെയാണ്. സീരിയലുകൾ കുടുംബ സദസുകളിലേക്ക് എത്തുന്നവയാണ്. ഇത്തരം കാഴ്ചകളിലൂടെ വളരുന്ന കുട്ടികൾ ഇതാണ് ജീവിതവും ബന്ധങ്ങളുമെന്ന് കരുതും. അതിന്റെ അടിസ്ഥാനത്തിൽ ജീവിതവീക്ഷണം രൂപപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ അഭിപ്രായപ്രകടനത്തിന് പൊതുസമൂഹത്തിൽ വലിയ സ്വീകാര്യത ലഭിച്ചുവെന്നും പ്രേംകുമാർ പറഞ്ഞു. എന്നാൽ, ചിലയിടങ്ങളിൽ ക്രൂശിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: Kerala Chalachitra Academy Chairman Prem Kumar says he stands by 'serials are endosulfan' remarks

TAGS :

Next Story