അരവണയിലെ ഏലക്കയില്‍ 14 കീടനാശിനികളുടെ സാന്നിധ്യം; റിപ്പോർട്ട് പുറത്ത്
ഭക്ഷസുരക്ഷാ നിയമപ്രകാരം ഏലക്ക സുരക്ഷിതമല്ലെന്ന് റിപ്പോർട്ടിലുണ്ട്. 75 ലധികം സാംപിളുകളാണ് ഇതുമായി ബന്ധപ്പെട്ട് സ്‌പൈസെസ് ബോർഡിന്റെ ലാബിലേക്കെത്തിയത്
എറണാകുളം: ശബരിമല അരവണ നിർമാണത്തിനുപയോഗിക്കുന്ന ഏലക്കക്ക് ഗുണനിലവാരമില്ലെന്ന് ഭക്ഷ്യ സുരക്ഷാ അതോരിറ്റിയുടേയും റിപ്പോർട്ട്. ഭക്ഷസുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്ന് റിപ്പോർട്ടിലുണ്ട്. തിരുവനന്തപുരത്തെ ലാബിൽ പരിശോധിച്ച റിപ്പോർട്ട് ശരിവെക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന പതിനാലോളം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോർട്ട്. 75 ലധികം സാംപിളുകളാണ് ഇതുമായി ബന്ധപ്പെട്ട് സ്‌പൈസെസ് ബോർഡിന്റെ ലാബിലേക്കെത്തിയത്. ഇതിൽ എല്ലാത്തിലും നിരോധിച്ച പതിനാല് കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി.
Next Story
Adjust Story Font
16