Quantcast

'ആർഎസ്എസ്സിൽ ജനാധിപത്യമൂല്യമുണ്ടെന്ന് ദർശിക്കുന്നതും പ്രചരിപ്പിക്കുന്നതും ഒരു തരം വെള്ളപൂശൽ'; പ്രതികരിച്ച് മുഈനലി തങ്ങൾ

വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന ഇടപെടലിലൂടെ ഭാവി ഇന്ത്യൻ തലമുറയെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തുകയാണ് ആർഎസ്എസ്സെന്നും മുസ്‌ലിം യൂത്ത് ലീഗ് ദേശീയ നേതാവ്

MediaOne Logo

Web Desk

  • Published:

    11 Nov 2022 2:55 PM GMT

ആർഎസ്എസ്സിൽ ജനാധിപത്യമൂല്യമുണ്ടെന്ന് ദർശിക്കുന്നതും പ്രചരിപ്പിക്കുന്നതും ഒരു തരം വെള്ളപൂശൽ; പ്രതികരിച്ച് മുഈനലി തങ്ങൾ
X

ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന ആർഎസ്എസ്സിൽ ജനാധിപത്യമൂല്യമുണ്ടെന്ന് ദർശിക്കുന്നതും പ്രചരിപ്പിക്കുന്നതും ഒരു തരം വെള്ളപൂശൽ തന്നെയാണെന്നും മുസ്‌ലിം യൂത്ത് ലീഗ് ദേശീയ നേതാവ് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ. ആർഎസ്എസസ്സിനെ പോലുള്ള ജനാധിപത്യ വിരുദ്ധ ജനവിരുദ്ധ ശക്തികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന എല്ലാ തരം നീക്കങ്ങളും ജനാധിപത്യ മതേതര മനസ്സുകൾക്ക് അസഹനീയമാണെന്നും അത് ചെയ്യുന്നത് ഗവർണർമാരായാലും ജനാധിപത്യവാദികളായാലും അങ്ങനെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ചരിത്രത്തെ വികലമാക്കി കഥകളും മിത്തുകളും യാഥാർത്ഥ്യമാക്കി കാണിച്ച് ആർഎസ്എസ്സിന്റെ സ്ഥാപിത താൽപ്പര്യങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിലടക്കം തിരുകിക്കയറ്റാനുള്ള ഗൂഢശ്രമം ആശങ്കാജനകമാണെന്നും വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന ഇടപെടലിലൂടെ ഭാവി ഇന്ത്യൻ തലമുറയെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തുകയാണ് ആർഎസ്എസ്സെന്നും അദ്ദേഹം വിമർശിച്ചു.


രാജ്യം എന്ന സങ്കൽപം അതിർത്തികളായി മാത്രം മാറി അറിവും വിദ്യാഭ്യാസവും അതിർത്തികൾക്കതീതമായി വ്യാപിക്കുന്ന പ്രവണതക്കൊപ്പം നിന്ന് വിദ്യാഭ്യാസ മേഖലയെ സമഗ്രമായ പരിഷ്‌കരങ്ങളിലൂടെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കേണ്ട കാലമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതീക്ഷാനിർഭരമായ തലമുറകളെ വാർത്തെടുക്കുക എന്ന മഹിതമായ ലക്ഷ്യമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവ പകർന്നേകുന്ന അറിവിനുമുള്ളതെന്നും പറഞ്ഞു.

Pretending and propagating that the RSS has democratic values ​​is a form of whitewash: panakkad Sayyid Muenali Shihab Thangal

TAGS :

Next Story