Quantcast

മോഷണ സമയത്ത് ഫോണ്‍ സ്വിച്ച് ഓഫ്, മുളകുപൊടി പ്രയോഗം... പൊലീസ് വൈദികന്‍റെ മകനിലേക്ക് എത്തിയതിങ്ങനെ

പൊലീസിന്റെ പരിശോധനാ സമയത്തും മാധ്യമങ്ങളുടെ ക്യാമറയ്ക്ക് മുന്നിലും ഒരു ഭാവ വ്യത്യാസവും കൂടാതെ നിൽക്കാൻ ഷൈനോ പ്രത്യേകം ശ്രദ്ധിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-08-12 02:27:20.0

Published:

12 Aug 2022 1:22 AM GMT

മോഷണ സമയത്ത് ഫോണ്‍ സ്വിച്ച് ഓഫ്, മുളകുപൊടി പ്രയോഗം... പൊലീസ് വൈദികന്‍റെ മകനിലേക്ക് എത്തിയതിങ്ങനെ
X

കോട്ടയം പാമ്പാടിയിൽ വൈദികന്‍റെ വീട്ടിൽ നടന്ന മോഷണത്തിൽ അതിവിദഗ്ധമായിട്ടാണ് പൊലീസ് മകൻ ഷൈനോ നൈനാനിലേക്ക് എത്തിയത്. പൊലീസ് നായ മണം പിടിക്കാതിരിക്കാൻ അടുക്കളയിലും ഹാളിലുമായി മുളകുപൊടി വിതറിയിരുന്നു. പൊലീസിന്റെ പരിശോധനാ സമയത്തും മാധ്യമങ്ങളുടെ ക്യാമറയ്ക്ക് മുന്നിലും ഒരു ഭാവ വ്യത്യാസവും കൂടാതെ നിൽക്കാൻ ഷൈനോ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

വൈദികനായ ഫാ.ജേക്കബ് നൈനാന്റെ വീട്ടിൽ നിന്ന് 48 പവൻ സ്വർണവും 80000 രൂപയും ചൊവ്വാഴ്ചയാണ് മോഷണം പോയത്. പാമ്പാടി പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാസത്തിൽ അതിവിദഗ്ധമായിട്ടാണ് ഷൈനോ മോഷണം നടത്തിയത്. വീട്ടിൽ മുളക് പൊടി വിതറി പൊലീസ് നായയെ വഴിതെറ്റിക്കാനുള്ള ദീർഘവീക്ഷണം വരെ മോഷണത്തിൽ കണ്ടു. എന്നാൽ പൊലീസ് ബുദ്ധിക്ക് മുന്നിൽ ഷൈനോയ്ക്ക് പിടിച്ചു നിൽക്കാനായില്ല. മോഷണ സമയത്ത് ഒരു മണിക്കൂറോളം ഷൈനോയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായത് മുതൽ മുളക് പൊടിയുടെ കവറിലെ തിയ്യതി വരെ പൊലീസ് അന്വേഷണത്തിൽ നിർണായക ഘടകമായി.

മോഷ്ടിച്ച പണം വീടിന് സമീപത്തെ കടയിൽ ഒളിപ്പിച്ച ശേഷം സ്വർണം റബ്ബർതോട്ടത്തിൽ കുഴിച്ചിട്ടു. തെളിവെടുപ്പിനിടെ ഷൈനോ തന്നെ ഇത് പോലീസിന് എടുത്ത് നൽകി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ആദ്യം മുതലെ വീടുമായി അടുപ്പം പുലർത്തിയവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പൊതുവെ സൗമ്യ സ്വഭാവക്കാരനായ ഷൈനോയാണ് മോഷ്ടാവ് എന്നത് നാട്ടുകാർക്കും വിശ്വസിക്കാനായില്ല. സാമ്പത്തിക ബാധ്യതയാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്നാണ് ഷൈനോ പൊലീസിനു നൽകിയ മൊഴി.

TAGS :

Next Story