പാനൂർ ബോംബ് നിർമാണം സി.പി.എം-ബി.ജെ.പി സംഘർഷത്തിന്റെ തുടർച്ച; മുഖ്യപ്രതി ഷിജാലിനും പരിക്കേറ്റു
ബോംബ് നിര്‍മാണത്തില്‍ പങ്കാളിയായ എല്ലാവരും പിടിയിലായെന്ന് പൊലീസ്
കണ്ണൂര്‍:പാനൂരിലെ ബോംബ് നിർമാണം പ്രദേശത്തെ ഉത്സവപറമ്പിലുണ്ടായ സി.പി.എം-ബി.ജെ.പി സംഘർഷത്തിന്റെ തുടർച്ചയെന്ന് പൊലീസ് . കുന്നോത്ത്പറമ്പില്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടാണ് സി.പി.എം-ബി.ജെ.പി സംഘര്‍ഷമുണ്ടായത്. ഈ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 16 പേര്‍ റിമാന്‍ഡിലാകുകയും ചെയ്തിരുന്നു. റിമാന്‍ഡിലായ സി.പി.എം പ്രവര്‍ത്തകരുമായി അടുത്ത ബന്ധമുള്ളവരാണ് ബോംബ് നിര്‍മാണവുമായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. തിരിച്ചടി ലക്ഷ്യമിട്ടാണ് ബോംബ് നിര്‍മിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.
അതിനിടെ, ബോംബ് നിർമാണത്തിൽ പിടിയിലായ മുഖ്യപ്രതി ഷിജാലിനും സ്ഫോടനത്തിൽ പരിക്കേറ്റിരുന്നു. ഒളിവിലായിരുന്ന ഡിവൈഎഫ്ഐ കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാൽ ഒളിവിൽ കഴിഞ്ഞ ഉദുമൽ പേട്ടയിലാണ് ചികിത്സ തേടിയത്.
സ്ഫോടനം നടക്കുമ്പോൾ ഇന്നലെ ഷിജാലിന്റെ കൂടെ പിടിയിലായ കൊളവല്ലൂർ സ്വദേശി അക്ഷയും സ്ഥലത്തുണ്ടായിരുന്നു. ഇരുവരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇതോടെ ബോംബ് നിര്‍മാണത്തില്‍ പങ്കാളിയായ എല്ലാവരും പിടിയിലായെന്ന് പൊലീസ് അറിയിച്ചു.
Adjust Story Font
16