Quantcast

'ഒപ്പമുണ്ട്'; ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി

പുനരധിവാസത്തിന് ഒരിക്കലും പണത്തിന്റെ കുറവുണ്ടാകില്ല. സഹായം ഏത്രയും വേഗം നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

MediaOne Logo

Web Desk

  • Updated:

    2024-08-10 11:39:07.0

Published:

10 Aug 2024 11:38 AM GMT

Prime Minister said that all possible help will be given to the landslide affected people
X

വയനാട്: മുണ്ടക്കൈ ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തോട് വിശദമായ മെമ്മോറണ്ടം ആവശ്യപ്പെട്ടിട്ടുണ്ട്. വയനാടിന്റെ പുനർനിർമാണത്തിന് സമഗ്ര പദ്ധതി സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കലക്ടറേറ്റിൽ ചേർന്ന അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരിതബാധിതർ ഒരിക്കലും ഒറ്റക്കാവില്ല. പുനരധിവാസത്തിന് ഒരിക്കലും പണത്തിന്റെ കുറവുണ്ടാകില്ല. സഹായം ഏത്രയും വേഗം നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വാർത്താസമ്മേളനത്തിന് ശേഷം അദ്ദേഹം വയനാട്ടിൽനിന്ന് മടങ്ങി. നിശ്ചയിച്ചതിൽനിന്ന് രണ്ട് മണിക്കൂറോളം വൈകിയാണ് പ്രധാനമന്ത്രി മടങ്ങുന്നത്.

നേരത്തെ ചൂരൽമല അടക്കം ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലും വിംസ് ആശുപത്രിയിലും എത്തിയ പ്രധാനമന്ത്രി ദുരിതബാധിതരെ നേരിൽക്കണ്ട് കാര്യങ്ങൾ ആരായുകയും ചെയ്തിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി, ജില്ലാ കലക്ടർ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

TAGS :

Next Story