വാക്സിനേഷനിൽ പ്രവാസികൾക്ക് മുന്‍ഗണന നൽകി സർക്കാർ ഉത്തരവ്
കോവിഷീൽഡ് രണ്ടാം ഡോസ് എടുക്കാനുള്ള 12 ആഴ്ച ഇടവേളയും പ്രവാസികൾക്കായി കുറച്ചു.
- Updated:
2021-05-28 15:09:21.0
വാക്സിനേഷനിൽ പ്രവാസികൾക്കും വിദേശത്ത് പഠിക്കാൻ പോകേണ്ട വിദ്യാർഥികൾക്കും മുൻഗണന നൽകി സർക്കാർ ഉത്തരവ്. ഇതിനായി പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഡി.എം.ഒമാർ പ്രത്യേകം നൽകും. ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ വിസയും ജോബ് പെർമിറ്റും അടക്കമുള്ള രേഖകൾ ഹാജരാക്കണം.
സർട്ടിഫിക്കറ്റിൽ കോവിഷീൽഡിന് ആസ്ട്രാസെനിക എന്ന് രേഖപ്പെടുത്തുമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം, കോവിഷീൽഡ് രണ്ടാം ഡോസ് എടുക്കാനുള്ള 12 ആഴ്ച ഇടവേളയും പ്രവാസികൾക്കായി കുറച്ചു.
നാലു മുതൽ ആറാഴ്ചവരെയുള്ള ഇടവേളകളിൽ പ്രവാസികൾക്ക് രണ്ടാം ഡോസ് എടുക്കാമെന്നാണ് പുതിയ നിര്‍ദേശം. ഇതോടെ പ്രവാസികൾക്ക് വാക്സിനേഷന്‍റെ പേരിലുള്ള യാത്രാ തടസം മറികടക്കാനാകും. പ്രവാസികൾക്ക് നേരിടുന്ന തടസ്സം മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. വിഷയം മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ മീഡിയവൺ പ്രതിനിധി ചൂണ്ടിക്കാട്ടിയതോടെയാണ് വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടത്.
Adjust Story Font
16