സ്വകാര്യ ബസ് സര്‍വീസിന് ഒറ്റ-ഇരട്ട നമ്പര്‍ ക്രമീകരണം അപ്രായോഗികമെന്ന് ബസ് ഉടമകള്‍
കോവിഡ് കാലത്ത് തന്നെ കനത്ത നഷ്ടമാണ് ബസ് ഉടമകള്‍ക്കുണ്ടായത്. പുതിയ പരിഷ്‌കാരം നഷ്ടം വര്‍ധിക്കാന്‍ കാരണമാവുമെന്നും ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ ബസുകളുടെ സര്‍വീസിന് ഒറ്റ-ഇരട്ട നമ്പര്‍ ക്രമീകരണം അപ്രായോഗികമെന്ന് ബസ് ഉടമകള്‍. ഇത് തിരക്ക് വര്‍ധിക്കാനും കോവിഡ് വ്യാപനത്തിനും കാരണമാവുമെന്നാണ് ബസ് ഉടമകളുടെ വാദം.
ഈ പരിഷ്‌കാരം മൂലം ബസുകളുടെ എണ്ണം കുറയും. ഇത് യാത്രക്കാര്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടിവരും. പിന്നീട് വരുന്ന ബസിലേക്ക് കൂടുതല്‍ ആളുകള്‍ കയറുന്ന സ്ഥിതിയാണ് ഉണ്ടാവുക. അത് കോവിഡ് വ്യാപനത്തിന് കാരണമാവുമെന്നും ബസ് ഉടമകളും ജീവനക്കാരും പറഞ്ഞു.
പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ബസ് ഉടമകള്‍ യോഗം ചേരുകയാണ്. കോവിഡ് കാലത്ത് തന്നെ കനത്ത നഷ്ടമാണ് ബസ് ഉടമകള്‍ക്കുണ്ടായത്. പുതിയ പരിഷ്‌കാരം നഷ്ടം വര്‍ധിക്കാന്‍ കാരണമാവുമെന്നും ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം സര്‍വീസ് നിര്‍ത്തിവെക്കില്ല. തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഗതാഗതമന്ത്രിയെ ധരിപ്പിച്ച് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ബസ് ഉടമകള്‍ പറഞ്ഞു.
Adjust Story Font
16