ഡീസല്‍ വില പൊള്ളുന്നു ബസുകള്‍ സി.എന്‍.ജിയിലേക്ക്; ചെലവ് നാല് ലക്ഷത്തിനടുത്ത്
ഒരു ലിറ്റര്‍ ഡീസലിന് 95 രൂപയിലേറെ ചെലവ് വരുമ്പോള്‍ സി.എന്‍.ജിക്ക് ഒരു കിലോഗ്രാമിന് വില 67 രൂപ മാത്രമാണ് വില വരുന്നത്. മൈലേജിലും വലിയ വ്യത്യാസമുണ്ട്.
ഇന്ധന വിലവര്‍ധനവിനെ മറികടക്കാന്‍ സ്വകാര്യ ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറുന്നു. സര്‍വീസ് നടത്താനുള്ള ചെലവില്‍ വലിയ കുറവുണ്ടാകുമെന്നതിനാലാണ് ബസുടമകള്‍ മാറ്റത്തിന് തയ്യാറെടുക്കുന്നത്. കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറുന്നതിന്‍റെ ഉദ്ഘാടനം മന്ത്രി ആന്‍റണി രാജു നിര്‍വഹിച്ചു.
ഇന്ധനവിലവര്‍ധനവ് മൂലം ഏറ്റവുമധികം പൊറുതിമുട്ടിക്കൊണ്ടിരിക്കുന്ന മേഖലകളില്‍ ഒന്നാണ് സ്വകാര്യ ബസ് മേഖല.ഡീസല്‍ വില താങ്ങാനാവാതെ വന്നതോടെ പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ് ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറുന്നത്. സി.എന്‍.ജിയിലേക്ക് മാറിയ ആദ്യ സ്വകാര്യ ബസ് കോഴിക്കോട് ബാലുശ്ശേരിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി ആന്‍റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു.
നാലു ലക്ഷം രൂപയാണ് ഒരു ബസ് സി.എന്‍.ജിയിലേക്ക് മാറുമ്പോള്‍ ചെലവ് വരുന്നത്. ഒരു ലിറ്റര്‍ ഡീസലിന് 95 രൂപയിലേറെ ചെലവ് വരുമ്പോള്‍ സി.എന്‍.ജിക്ക് ഒരു കിലോഗ്രാമിന് വില 67 രൂപ മാത്രമാണ് വില വരുന്നത്. മൈലേജിലും വലിയ വ്യത്യാസമുണ്ട്. ഒരു ലിറ്റര്‍ ഡീസലിന് മൂന്ന് കിലോമീറ്ററാണ് മൈലേജെങ്കില്‍ സി.എന്‍.ജിയാകുമ്പോള്‍ അത് അഞ്ച് കിലോമീറ്റര്‍ വരെ ലഭിക്കും. അടുത്ത വര്‍ഷത്തോടെ കൂടുതല്‍ പമ്പുകളില്‍ സി.എന്‍.ജി നിറക്കാനുള്ള സംവിധാനമുണ്ടാകുമെന്നാണ് കരുതുന്നത്.
Adjust Story Font
16