ജൂൺ ഏഴുമുതൽ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
ബസുകളുടെ പെർമിറ്റുകൾ പഴയ പടി തുടരാൻ അനുവദിക്കണം, കുട്ടികളുടെ യാത്രാനിരക്ക് വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിത കാലസമരത്തിലേക്ക്. ജൂൺ ഏഴുമുതലാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.സ്വകാര്യ ബസുകളുടെ പെർമിറ്റ് മുൻകാലങ്ങളിലേത് പോലെ നിലനിർത്തണം എന്നതടക്കമുള്ള ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.ബസുടമകളുടെ സംയുകത സമിതിയാണ് കൊച്ചിയില്‍ സമര പ്രഖ്യാപനം നടത്തിയത് .
നിലവില്‍ സ്വകാര്യ ബസ്സുകള്‍ക്ക് പെര്‍മിറ്റുള്ള റൂട്ടുകളെല്ലാം അത് പോലെ നിലനിര്‍ത്തണം,ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ തുടരാന്‍ അനുവദിക്കണം, ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് വിദ്യാര്‍ഥി കണ്‍സെഷന്‍ നിരക്ക് ഉയര്‍ത്തണം തുടങ്ങിയവയാണ് ആവശ്യങ്ങള്‍ .
വിദ്യാര്‍ഥി കണ്‍സെഷന് പ്രായപരിധി ഏര്‍പെടുത്തണമെന്ന ആവശ്യവും ബസുടമകള്‍ക്കുണ്ട്. സ്കൂള്‍ തുറക്കുന്ന ആഴ്ചയില്‍ തന്നെ ബസുടമകള്‍ സമരം പ്രഖ്യാപിച്ചത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കും.കേരള ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ഉള്‍പ്പെടെ ബസ്സുടമകളുടെ 12 സംഘടനകളാണ് യോഗത്തില്‍ പങ്കെടുത്തത്.
Adjust Story Font
16