കെ.എസ്. ആർ.ടി.സി പെട്രോൾ പമ്പുകൾ പൂട്ടിക്കാൻ സ്വകാര്യ ലോബി ശ്രമം; അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി
എന്തൊക്കെ തടസങ്ങൾ ഉണ്ടായാലും പമ്പുകൾ തുറക്കും
കെ.എസ്. ആർ.ടി.സി ഡിപ്പോകളിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത പെട്രോൾ പമ്പുകൾ പൂട്ടിക്കാൻ സ്വകാര്യ ലോബി ശ്രമിക്കുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പമ്പുകൾക്കെതിരെ സ്വകാര്യ ലോബി ഹൈക്കോടതിയിൽ പോയെങ്കിലും പരാജയപ്പെട്ടു. പമ്പുകൾ തുടങ്ങുന്നത് തടയാൻ മറ്റ് മാർഗങ്ങൾ നോക്കുകയാണ് ഇപ്പോൾ. എന്തൊക്കെ തടസം ഉണ്ടായാലും പമ്പുകൾ തുറക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം വികാസ് ഭവൻ, തൊടുപുഴ, വൈക്കം, മലപ്പുറം ഡിപ്പോകളിലെ പമ്പുകൾ ഹിന്ദുസ്ഥാൻ പെട്രോളിയവുമായി സഹകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നതിനുള്ള ധാരണാപത്രം മന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പുവച്ചു. നേരത്തെ ഇന്ത്യൻ ഓയിലുമായി ചേർന്ന് എട്ടു ഡിപ്പോകളിലെ പമ്പുകൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു.
Next Story
Adjust Story Font
16