Quantcast

വെച്ചൂരിൽ നെല്ല് കൊയ്തിട്ടിട്ടും സംഭരിക്കാതെ സ്വകാര്യ മില്ലുകൾ

കൂടുതൽ കിഴിവ് വേണമെന്ന മില്ലുടമകളുടെ ആവശ്യം എതിർത്തതാണ് കർഷകർക്ക് തിരിച്ചടിയായത്

MediaOne Logo

Web Desk

  • Published:

    17 Oct 2022 2:38 AM GMT

വെച്ചൂരിൽ നെല്ല് കൊയ്തിട്ടിട്ടും സംഭരിക്കാതെ സ്വകാര്യ മില്ലുകൾ
X

കോട്ടയം: വെച്ചൂരിൽ നെല്ല് കൊയ്തിട്ടിട്ടും സംഭരിക്കാതെ സ്വകാര്യ മില്ലുകൾ. ദേവസ്വംകരി പാടശേഖരത്തെ 400 ടൺ നെല്ലാണ് സംഭരിക്കാതെ കെട്ടിക്കിടക്കുന്നത്. കൂടുതൽ കിഴിവ് വേണമെന്ന മില്ലുടമകളുടെ ആവശ്യം എതിർത്തതാണ് കർഷകർക്ക് തിരിച്ചടിയായത്.

170 ഏക്കറുള്ള ദേവസ്വം കരിയിൽ 92 കർഷകരാണുള്ളത്. കാലാവസ്ഥയോട് പട വെട്ടി ഇത്തവണയും മികച്ച വിളവ് ഇവർ സ്വന്തമാക്കി. എന്നാൽ നെല്ല് കൊയ്ത് പത്ത് ദിവസം കഴിഞ്ഞിട്ടും സംഭരിക്കാൻ സ്വകാര്യ മില്ലുകൾ തയ്യാറായിട്ടില്ല. ഈർപ്പം ഉള്ളതിനാൽ കൂടുതൽ കിഴിവ് വേണമെന്നാണ് മില്ലുടമകൾ പറയുന്നത്. ഇത് കർഷകർ എതിർത്തതാണ് സംഭരണം മുടങ്ങാനുള്ള കാരണം.

നെല്ലിലെ പതിരിന്‍റെ പേരിൽ നാല് കിലോ കിഴിവേ വാങ്ങുന്നുണ്ട്. കൂടാതെയാണ് ഈർപ്പം 17ൽ കൂടുതലാണെങ്കിൽ ഓരോ പോയിന്‍റിനും ഒരു കിലോ അധികം ആവശ്യപ്പെടുന്നത്. ഇതിനെയാണ് കർഷകർ എതിർക്കുന്നത്. ഏക്കറിന് 30,000 രൂപയോളം മുടക്കിയാണ് ഓരോ കർഷകരും കൃഷിയിറക്കിയത്. അതുകൊണ്ട് സർക്കാർ ഇടപെടണമെന്നാണ് ഉടൻ വേണമെന്നാണ് കർഷകർ പറയുന്നത്.



TAGS :

Next Story